രഹന ഫാത്തിമയുടെ ശ്രമം ഹിന്ദു ആചാരങ്ങളെ തകർക്കാൻ തന്നെയെന്നതിന് കൂടുതൽ തെളിവ് പുറത്ത്; മലകയറാൻ രഹന എത്തിയത് വാഗമണ്ണിലെ ഡേറ്റിംഗ് പാർട്ടിയ്ക്ക് ശേഷം; മൂന്നു ദിവസം മദ്യവും മാംസവുമായി അഴിഞ്ഞാടിയതിന്റെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം: സുപ്രീം കോടതി വിധിയുടെ മറവിൽ രഹനഫാത്തിമ ശബരിമലയിൽ പ്രവേശിക്കാനെത്തിയത് കൃത്യമായ ഗൂഡാലോചനയോടെ എന്നതിന് വ്യ്ക്തമായ തെളിവുകൾ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു. വാഗമണ്ണിൽ മൂന്നു ദിവസം നീണ്ടു നിന്ന രഹസ്യ ഡേറ്റിംഗ് പാർട്ടിയിൽ മദ്യവും ലഹരിയും മാംസവും അടക്കം ഉപയോഗിച്ച്, പുരുഷ സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്ത ശേഷമാണ് രഹന ഫാത്തിമ കഴിഞ്ഞ 19 ന് മലകയറാൻ സന്നിധാനത്ത് എത്തിയതെന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് കണ്ടെത്തിയിരിക്കുന്നത്. വാഗമണ്ണിലെ രഹസ്യ സങ്കേതത്തിൽ നടന്ന ഡേറ്റിംഗ് പാർട്ടിയുടെ വീഡിയോ അടക്കം തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു.
ഫെയ്‌സ്ബുക്കിലെ ആക്ടിവിസ്റ്റുകളുടെ സീക്രട്ട് ഗ്രൂപ്പായ ഡേറ്റിംഗ് – എ കളർഫുൾ ഡിലൈറ്റ് – എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ 13 മുതൽ 16 വരെ വാഗമണ്ണിലെ രഹസ്യ സങ്കേതത്തിൽ ഡേറ്റിംഗ് കൂട്ടായ്മ സംഘടിപ്പിച്ചത്. വനിതാ ആക്ടിവിസ്റ്റുകളും യുവാക്കളും അടങ്ങുന്ന അഞ്ഞൂറിലേറെ ആളുകളാണ് രഹസ്യ ഗ്രൂപ്പിൽ ഉള്ളത്. ഈ ഗ്രൂപ്പിൽ ആക്ടിവിസ്റ്റുകൾക്കും, ഇത്തരം കൂട്ടായ്മയിൽ അംഗമായവർക്കും മാത്രമാണ് പ്രവേശനം. ഫെയ്‌സ്ബുക്കിലെ മറ്റ് ആളുകൾക്ക് ഈ ഗ്രൂപ്പ് കാണാമെങ്കിലും, ഈ ഗ്രൂപ്പിന്റെ ചർച്ചകളിൽ പങ്കെടുക്കാനോ പോസ്റ്റ് കാണാനോ സാധിക്കില്ല. ഇത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനം പൂർണമായും രഹസ്യമായായിരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതുകൊണ്ടു തന്നെ ഇത്തരം ഗ്രൂപ്പുകളുടെ കൂട്ടായ്മകൾ പലപ്പോഴും ഒഴിഞ്ഞ കേന്ദ്രങ്ങളിലും പൊലീസിന്റെ ശ്രദ്ധ എത്താത്ത സ്ഥലങ്ങളിലുമായിരിക്കും. എല്ലാ മാസവും മദ്യവും മറ്റ് എല്ലാ വിധ രഹസ്യ ഇടപാടുകളും ഈ ഗ്രൂപ്പുകളുടെ പാർട്ടികളിലും ഉണ്ടാകും.
ഇത്തരം ഒരു പാർട്ടിയാണ് കഴിഞ്ഞ 13 മുതൽ വാഗമണ്ണിലെ രഹസ്യ കേന്ദ്രത്തിൽ നടന്നിരുന്നത്. വാഗമണ്ണിലെ ഒരു ടൂറിസ്റ്റ് ഇടപാടുകാരനും, ഇടനിലക്കാരനുമാണ് ഇത്തരത്തിൽ വാഗമണ്ണിൽ നടത്തിയ രഹസ്യ ഡേറ്റിംഗ് പാർട്ടിയുടെ മധ്യസ്ഥനായി പ്രവർത്തിച്ചത്.
വാഗമണ്ണിൽ നടന്ന പാർട്ടിയിലാണ് രഹന മലയ്ക്ക് പോകുന്ന തീയതി സംബന്ധിച്ച്ു ധാരണയായത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മല കയറുമെന്ന് പ്രഖ്യാപിച്ച രഹനയ്‌ക്കൊപ്പം മലകയറ്റത്തിനു തയ്യാറായ നൂറിലേറെ ആക്ടിവിസ്റ്റുകളായ യുവതികളും ഇവിടെയുണ്ടായിരുന്നു. ഇവരെല്ലാം ആദ്യ ദിനം തന്നെ സന്നിധാനത്തേയ്ക്ക് പോകാൻ തയ്യാറെടുത്തിരുന്നെങ്കിലും, രഹന പോയി എത്തിയ ശേഷമുണ്ടാകുന്ന പ്രത്യാഘാതം അറിഞ്ഞശേഷം മതി ബാക്കിയുള്ള നടപടികളെന്നായിരുന്നു തീരുമാനം.
മലകയറും മുൻപ് വാഗമണ്ണിലെ ലഹരിപാർട്ടിയിൽ രഹന ഫാത്തിമ നടത്തിയ നൃത്തം ഇവിടെ കാണാം
മലകയറാനെത്തിയ രഹന, താൻ വൃതമെടുത്ത ശേഷമാണ് മലയിലേയ്ക്ക് എത്തിയതെന്നും, കെട്ട് എടുത്തിട്ടുണ്ടെന്നുമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, 13 മുതൽ മൂന്നു ദിവസത്തോളം ഇവിടെ ക്യാമ്പിലെ പാർട്ടിയിൽ മദ്യവും മാംസവും കഴിച്ച് അഴിഞ്ഞാടിയ രഹന എങ്ങിനെ നോ്മ്പ് നോറ്റ് 19 ന് സന്നിധാനത്ത് എത്തി എന്ന ചോദ്യമാണ് ഉയരുന്നത്. ഇത് ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്താനും, വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താനുമുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ രഹനയെ ശബരിമലയിലേയ്ക്ക് വിട്ട സംഘത്തിനു പിന്നിൽ ആരാണെന്ന് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.