സ്വന്തം ലേഖകൻ
ഗാന്ധിനഗർ: കുമാരനല്ലൂർ കവലയിലെ സ്‌കിൽ കാപ്റ്റ് എന്ന സ്ഥാപനത്തിൽ കുരുമുളക് സ്‌പ്രേയുമായി ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ മൂന്നു പ്രതികൾ പിടിയിൽ. സ്ഥാപനത്തിലെത്തിയ സഫിർ എന്നയാളെ ആക്രമിച്ച കേസിലാണ് മൂന്ന് പേരെ ഗാന്ധിനഗർ പൊലീസ് അറസ്റ്റു ചെയ്തത്. സഫീറിന്റെ ബന്ധുവും ആക്രമണം ആസൂത്രണം ചെയ്ത സംഘത്തിലെ പ്രധാനിയുമായ അതിരമ്പുഴ, 101 കവല, ആർഷ് മൻസിലിൽ മുഹമ്മദ് ഷക്കിർ (51), ആക്രമണം നടത്തിയ ക്വട്ടേഷൻ സംഘഅംഗങ്ങളായ പേരൂർ സ്വദേശികളായ , തനപ്പുരയ്ക്കൽ നന്ദു, അമ്പാട്ട് കമൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ദിവസങ്ങളോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതികളെ പിടികൂടിയതെന്ന് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ഷിജി പറഞ്ഞു. സഫീറും മുഹമ്മദ് ഷക്കീറുമായി ചില പ്രശ്‌നങ്ങൾ നിലവിലുണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ആക്രമണം ആസൂത്രണം ചെയ്തതും ക്വട്ടേഷൻ നൽകിയതും. ബൈക്കിലെത്തിയ നന്ദുവും കമലും സ്ഥാപനത്തിലെത്തി സഫീറിനെ ആക്രമിക്കുകയും കുരുമുളക് സ്‌പ്രെ മുഖത്ത് അടിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു മാസത്തിലധികമായി ലക്ഷത്തിലധികം ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലും പ്രധാന പ്രതിയായ മുഹമ്മദ് ഷക്കീറിനെ നിരവധി തവണ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രതികൾ വലയിലായത്.