play-sharp-fill
നിപ: സമ്പർക്ക പട്ടികയിലെ 15 പേരുടെ ഫലം കൂടി നെഗറ്റീവ്; കൂടുതൽ സാമ്പിളുകൾ ഇന്ന് പരിശോധിക്കും

നിപ: സമ്പർക്ക പട്ടികയിലെ 15 പേരുടെ ഫലം കൂടി നെഗറ്റീവ്; കൂടുതൽ സാമ്പിളുകൾ ഇന്ന് പരിശോധിക്കും

സ്വന്തം ലേഖകൻ

കോഴിക്കോട്: നിപ സമ്പർക്ക പട്ടികയിലെ 15 പേരുടെ ഫലം കൂടി നെഗറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ നടത്തിയ പരിശോധനാ ഫലമാണ് ഇത്. ഇതോടെ സമ്പർക്ക പട്ടികയിലുള്ള 61 പേരുടെ സാമ്പിൾ നെഗറ്റീവായി.

സമ്പർക്കപ്പട്ടികയിലുള്ള കൂടുതൽ പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ 64 പേരാണ് നിരീക്ഷണത്തിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റൂട്ട് മാപ്പടക്കം പ്രസിദ്ധീകരിച്ചിട്ടും നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വലിയ തോതിൽ വർദ്ധിക്കാത്തത് കാര്യങ്ങൾ എളുപ്പമാക്കിയെന്ന വിലയിരുത്തലിലാണ് സർക്കാർ.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിനടുത്ത പരിസരത്ത് അസ്വാഭാവികമായി മരിച്ച ആളുകളുണ്ടോയെന്ന് പരിശോധന നടത്തിയപ്പോൾ ഒന്നും തന്നെ കണ്ടെത്താനായില്ല.