വീട്ടുകാരുടെ എതിർപ്പ് മറികടന്ന് കാമുകനൊപ്പം ഒളിച്ചോടി; വിവാഹത്തിന്റെ അന്ന് കാമുകനെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം കാമുകി ‘മുങ്ങി’; സംഭവം ഇടുക്കിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി: വീട്ടുകാരുടെ എതിർപ്പ് മറികടന്ന് കാമുകനൊപ്പം ഒളിച്ചോടിയ യുവതി വിവാഹ ദിവസം യുവാവിനെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം കടന്നു കളഞ്ഞു. ഇടുക്കി മുരിക്കാശ്ശേരി സ്വദേശിനിയായ യുവതിയാണ് വിവാഹ ദിവസം തന്നെ വിവാഹത്തിന് സമ്മതമല്ലെന്ന പേരിൽ മുങ്ങിയത്.

മൂന്നാർ സ്വദേശിയായ യുവാവുമായി യുവതി വളരെ നാളായി അടുപ്പത്തിലായിരുന്നു. യുവതിയുടെ മാതാപിതാക്കൾ വിവാഹത്തിന് എതിർപ്പ് അറിയിച്ചതോടെ ഒരു മാസം മുമ്പാണ് കാമുകനുമൊപ്പം യുവതി മൂന്നാറിലെത്തിയത്. യുവാവിൻറെ മാതാപിതാക്കളുടെ സമ്മതത്തോടെ അവരുടെ വീട്ടിൽ താമസവും തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിനെ വിട്ടുപിരിയാൻ താല്പര്യമില്ലെന്ന് അറിയിച്ചതോടെ വീട്ടുകാർ വിവാഹം നടത്താൻ തയ്യാറെടുപ്പുകൾ ആരംഭിച്ചു.15 ദിവസം മുമ്പ് കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ യുവാവിൻറെ ബന്ധുക്കളെ ഉൾപ്പെടുത്തി മനസമ്മതം നടത്തി.

മനസമ്മത ദിവസം യുവാവിനും കുടുംബക്കാരുമായി നിരവധി ഫോട്ടോകളും പെൺകുട്ടി എടുത്തിരുന്നു. ഇന്ന് രാവിലെ മൂന്നാർ പള്ളിവെച്ചായിരുന്നു ഇരുവരുടെയും വിവാഹം.

സ്വർണാഭരണങ്ങൾ അണിഞ്ഞ് മണവാട്ടിയായി എത്തിയ പെൺകുട്ടി എട്ടുമണിക്ക് പള്ളിയിൽ നടന്ന പ്രാർത്ഥനയിൽ പങ്കെടുത്തശേഷം കൂട്ടുകാരുമൊത്ത് കടന്നുകളയുകയായിരുന്നു.

വീട്ടുകാർ എല്ലായിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. പെൺകുട്ടിയുടെ സുഹൃത്തിനെ ഫോണിൽ ബന്ധപ്പെട്ടതോടെ വിവാഹത്തിന് സമ്മതമില്ലെന്ന് അറിയിക്കുകയായിരുന്നു.