
കാരിത്താസ് ആശുപത്രിയിൽ കാർഡിയോളജി ചെക്കപ്പ് നടത്തിയ സ്ത്രീക്ക് ഉടനടി ബൈപ്പാസ്; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ സന്ദേശത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി പ്രവാസി വീട്ടമ്മ രംഗത്ത്; ശബ്ദസന്ദേശം ഇവിടെ കേൾക്കാം
സ്വന്തം ലേഖകൻ
കോട്ടയം : കാരിത്താസ് ആശുപത്രിയുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അപകീർത്തികരമായ ശബ്ദ സന്ദേശത്തിന്റെ വെളിപ്പെടുത്തി പ്രവാസി വനിത രംഗത്ത്. നീണ്ടൂർ സ്വദേശിനി ബിനു ജിജിയുടെ പേരിലാണ് ആശുപത്രിക്കെതിരെ വ്യാജസന്ദേശം പ്രചരിക്കുന്നത്.
ഈ വ്യാജ ശബ്ദ സന്ദേശത്തിനെതിരെ ബിനു ജിജിയുടെ പ്രതികരണം ഇവിടെ കേൾക്കാം
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാരിത്താസ് ആശുപത്രിയിൽ കാർഡിയോളജി ചെക്കപ്പ് നടത്തിയ ബിനുവിന് ഉടനടി ബൈപ്പാസ് സർജറി നിർദ്ദേശിക്കുകയും അതിനു ശേഷം, യുഎസ്എ-യിൽ വച്ച് നടത്തിയ തുടർ പരിശോധനയിൽ, രോഗം ഇല്ലെന്നു കണ്ടെത്തുകയും ചെയ്‌തെന്നും കാരിത്താസ് അശുപത്രി രോഗികളെ വഞ്ചിക്കുകയാണെന്നും ആയിരുന്നു വ്യാജപ്രചരണം.
എന്നാൽ കാരിത്താസ് കാർഡിയോളജി വിഭാഗത്തിൽ, ഹൃദയാരോഗ്യ പരിശോധന നടത്തിയ ഇവർക്ക് ടിഎംടി ടെസ്റ്റിൽ ചെറിയ വേരിയേഷൻ കണ്ടെത്തിയിരുന്നു.
തുടർന്ന് താല്പര്യമുണ്ടെങ്കിൽ മാത്രം, ആൻജിയോഗ്രാം ടെസ്റ്റ് നടത്താമെന്നും, യുഎസ്എയിൽ താമസിക്കുന്നതിനാൽ, പിന്നീട് അവിടെ ഈ ടെസ്റ്റ് റിപ്പീറ്റ് ചെയ്ത ശേഷം ആവശ്യമെങ്കിൽ തുടർ ചികിത്സ സ്വീകരിക്കാമെന്നും കാർഡിയോളോജിസ്റ്റ് അറിയിച്ചു.
ബിനു ചികിത്സയുടെ ഭാഗമായി, വിദേശത്തു നടത്തിയ ആൻജിയോഗ്രാം തുടർ-പരിശോധനയിൽ മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ല എന്ന് കണ്ടെത്തി.
എന്നാൽ കാരിത്താസ് ആശുപത്രിക്കെതിരായ വ്യാജ ആരോപണമായി സംഭവം പരിണമിക്കുകയായിരുന്നു.