സംസ്ഥാനത്തെ ഒൻപത് എസ്.ഐമാർക്ക് സി.ഐമാരായി സ്ഥാനക്കയറ്റം: കോട്ടയം വെസ്റ്റിലെ അടക്കം ഇൻസ്‌പെക്ടർമാർക്ക് സ്ഥലം മാറ്റം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ഒൻപത് എസ്.ഐമാർക്ക് ഇൻസെപ്ക്ടർമാരായി സ്ഥാനക്കയറ്റം. 72 ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റിയും വകുപ്പ് ഉത്തരവിറക്കി. സ്ഥാനക്കയറ്റത്തിലൂടെ എഫ്.ജോസഫ് സാജനെ കൊച്ചി സിറ്റിയിലെ മരടിലും, എസ്.നിയാസിനെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലും, കെ.ജെ ജിനേഷിനെ മലപ്പുറം താനൂരിലും , എസ്.ശിവലാലിനെ ഇടുക്കി ദേവികുളത്തും, മനു വി.നായരെ കാസർകോട് ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷനിലും, വിനോദ് പി.എമ്മിനെ മലപ്പുറം പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലും എ.അജേഷിനെ കോഴിക്കോട് റൂറലിലെ വളയം പൊലീസ് സ്റ്റേഷനിലും, പി.കെ മോഹിത്തിനെ കണ്ണൂർ മയ്യിൽ സ്റ്റേഷനിലും എസ്.സന്തോഷ്‌കുമാർ എസിനെ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലുമാണ് നിയമിച്ചിരിക്കുന്നത്.
കോട്ടയം വാകത്താനം പൊലീസ് സ്റ്റേഷനിൽ നിന്നും വി.സജികുമാറിനെ തിരുവനന്തപുരം സിറ്റിയിലെ പേരൂർക്കട പൊലീസ് സ്റ്റേഷനിലേയ്ക്കു സ്ഥലം മാറ്റിയിട്ടുണ്ട്. പകരം ഹരിപ്പാട് നിന്നും എസ്.സാംജിത്ത് ഖാനെയാണ് വാകത്താനത്ത് നിയമിച്ചിരിക്കുന്നത്. നിലവിൽ പേരൂർക്കട സ്റ്റേഷൻ ഹൗസ് ഓഫിസറായ ആർ.പി അനൂപ് കൃഷ്ണയെ കോട്ടയം വെസ്റ്റിലേയ്ക്കു നിയമിച്ചു. നിലവിൽ കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ ആയ നിർമ്മൽ ബോസിനെ ഇടുക്കി മുരിക്കാശേരി പൊലീസ് സ്റ്റേഷനിലാണ് നിയമിച്ചിരിക്കുന്നത്. മുരിക്കാശേറിയിൽ നിന്നും എൽ.സജിനെ പൊൻകുന്നം സ്റ്റേഷനിലേയ്ക്കു നിയമിച്ചു. പൊൻകുന്നത്തു നിന്നും എം.എസ് രാജീവിനെ വയനാട് വെള്ളമുണ്ട പൊലീസ് സ്റ്റേഷനിലേയ്ക്കും നിയമിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിൽ നിന്നും കെ.എസ് സുരേഷിനെ തിരുവനന്തപുരം സിറ്റിയിലെ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേയ്ക്കു സ്ഥലം മാറ്റി. വട്ടിയൂർക്കാവിൽ നിന്നും ജി.പി സജികുമാറിന് തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റിലാണ് നിയമനം നൽകിയിരിക്കുന്നത്. ആലപ്പുഴ പുളിങ്കുന്ന് സ്റ്റേഷനിൽ നിന്നും ആർ.പ്രകാശിനെ തിരുവനന്തപുരം സിറ്റിയിലെ വലിയതുറയിൽ നിയമിച്ചപ്പോൾ, ഇവിടെ നിന്നും ഡി.ഗിരിലാലിനെ വട്ടപ്പാറ പൊലീസ് സ്റ്റേഷനിലേയ്ക്കാണ് നിയമിച്ചത്. വട്ടപ്പാറയിൽ നിന്നും ടി.ബിനുകുമാറിനെ വിജിലൻസിലേയ്ക്കു മാറ്റി നിയമിച്ചു.
നിലവിൽ കോട്ടയം രാമപുരം സി.ഐ ആയ എൻ.എം ജോയ് മാത്യുവിനെ ക്രൈം്ബ്രാഞ്ചിലേയ്ക്കു, ക്രൈം ബ്രാഞ്ചിൽ നിന്നും അശ്വിൻ എസ്.കാരാന്മയിലിനെ കാസർകോട് ബന്ദടുക്കയിലേയ്ക്കും നിയമിച്ചു. നിലവിൽ ശ്രീകാര്യം എസ്.എച്ച്.ഒ ആയ അഭിലാഷ് ഡേവിഡിനെ, തിരുവനന്തപുരം സെൻട്രലിലെ റെയിൽവേ പൊലീസിലേയ്ക്കു നിയമിച്ചു. ഇവിടെ നിന്നും എൻ.ആസാദ് അബ്ദുൾ കലാമിനെ ശ്രീകാര്യത്തേയ്ക്കു നിയമിച്ചു. തിരുവനന്തപുരം സിറ്റിയിലെ പേട്ട എസ്.എച്ച്.ഒ സി.ബിനുകുമാറിനെ മലപ്പുറം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലേയ്ക്കു സ്ഥലം മാറ്റി. എം.ബി റിയാസ് രാജാണ് പേട്ടയിലെ പുതിയ എസ്.എച്ച്.ഒ. തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും എസ്.പി പ്രകാശാണ് തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേ്ഷനിലെ പുതിയ എസ്.എച്ച്.ഒ.