Spread the love

സ്വന്തംലേഖകൻ

video
play-sharp-fill

തൃശ്ശൂർ: മദ്യപിച്ചെത്തിയ മകൻ വയോധികരായ മാതാപിതാക്കളെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊന്നു. തൃശ്ശൂർ അവിണിശ്ശേരി ഏഴുകമ്പനി കറുത്തേടത്ത് രാമകൃഷ്ണൻ (75), ഭാര്യ തങ്കമണി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ പ്രദീപിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മകൻ പ്രദീപ് കമ്പിപ്പാര ഉപയോഗിച്ചാണ് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. രാമകൃഷ്ണന് തലയ്ക്കാണ് അടിയേറ്റത്. തങ്കമണിക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ രാത്രി പത്തോടെ രാമകൃഷ്ണൻ മരിച്ചു. ബുധനാഴ്ച രാവിലെ തങ്കമണിയും മരണത്തിന് കീഴടങ്ങി.

സ്വത്തുസംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയമുണ്ട്. പ്രദീപ് മദ്യത്തിന് അടിമയാണെന്നറിയുന്നു. മദ്യപിച്ച് ഉപദ്രവം പതിവായതിനാൽ പ്രദീപിന്റെ ഭാര്യയും മക്കളും സ്വന്തംവീട്ടിലാണ് താമസം.