വീരേന്ദർ സെവാഗിന് പിറന്നാൾ ആശംസ നേർന്ന് മലയാളികളുടെ പ്രിയനടൻ ലാലേട്ടൻ
സ്വന്തം ലേഖകൻ
ദില്ലി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗിന് പിറന്നാൾ ആശംസ നേർന്ന് മലയാളികളുടെ സ്വന്തം ലാലേട്ടൻ. സെവാഗിന്റെ നാൽപതാം പിറന്നാളായിരുന്നു. ട്വിറ്ററിലൂടെയാണ് മോഹൻലാൽ സെവാഗിന് പിറന്നാൾ ആശംസ നേർന്നത്. ‘നന്ദി പ്രിയപ്പെട്ട ലാലേട്ടാ’ എന്നായിരുന്നു സെവാഗിന്റെ മറുപടി.മോഹൻലാലിന് പുറമെ മുൻ നായകൻ സൗരവ് ഗാംഗുലി അടക്കം നിരവധി പേരാണ് സെവാഗിന് പിറന്നാൾ ആശംസയുമായി എത്തിയത്. വീരു സർ, പിറന്നാൾ ആശംസകൾ എന്നായിരുന്നു ഗാംഗുലിയുടെ ട്വീറ്റ്. ഇതിന് ദാദാ സർ എന്ന് പറഞ്ഞാണ് സെവാഗ് മറുപടി നൽകിയിരിക്കുന്നത്.
Third Eye News Live
0