play-sharp-fill
ഇന്ത്യൻ ടീം കോച്ച് രവീശാസ്ത്രീയ്ക്കു കൊവിഡ്: ഇന്ത്യയുടെ അഞ്ചാം ടെസ്റ്റ് പ്രതിസന്ധിയിൽ; താരങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവ്

ഇന്ത്യൻ ടീം കോച്ച് രവീശാസ്ത്രീയ്ക്കു കൊവിഡ്: ഇന്ത്യയുടെ അഞ്ചാം ടെസ്റ്റ് പ്രതിസന്ധിയിൽ; താരങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവ്

തേർഡ് ഐ സ്‌പോട്‌സ്

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനത്തിലേയ്ക്കു നീങ്ങുന്നതിനിടെ. കോച്ച് രവിശാസ്ത്രിയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു.

അദ്ദേഹവുമായി അടുത്ത സമ്പർക്കം പുലർത്തിയ ബൗളിംഗ് കോച്ച് ഭരത് അരുൺ, ഫീൽഡിംഗ് കോച്ച് ആർ. ശ്രീധർ, ഫിസിയോതെറാപ്പിസ്റ്റ് നിതിൻ പട്ടേൽ എന്നിവരെ ഐസൊലേഷനിലാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻകരുതലെന്ന നിലയ്ക്കാണ് ഇവരെ ഐസൊലേഷൻ ചെയ്തതെന്ന് ടീം മെഡിക്കൽ സംഘം സൂചന നൽകി.

അതേസമയം ഇന്ത്യൻ ടീമിലെ താരങ്ങളെ വൈകുന്നേരവും രാവിലെയും കൊവിഡ് പരിശോധന നടത്തിയെന്നും ഫലം നെഗറ്റീവാണെന്നും ബിസിസിഐ അറിയിച്ചു.

അതുകൊണ്ട് കെന്നിംഗ്ടൺ ഓവലിൽ നടക്കുന്ന നാലാം ടെസ്റ്റ് മത്സരം ഇന്ന് തടസപ്പെട്ടില്ല.