video
play-sharp-fill

റോഡ് മുറിച്ചു കടക്കുന്നതിനിടെ ചിങ്ങവനം പുത്തൻപാലത്ത് സ്‌കൂട്ടറിടിച്ച് വയോധികൻ മരിച്ചു; മരിച്ചത് കേൾവി പരിമിതിയുള്ള വയോധികൻ

റോഡ് മുറിച്ചു കടക്കുന്നതിനിടെ ചിങ്ങവനം പുത്തൻപാലത്ത് സ്‌കൂട്ടറിടിച്ച് വയോധികൻ മരിച്ചു; മരിച്ചത് കേൾവി പരിമിതിയുള്ള വയോധികൻ

Spread the love

സ്വന്തം ലേഖകൻ

ചിങ്ങവനം: റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികൻ ബൈക്കിടിച്ച് മരിച്ചു. പള്ളം എസ്എൻഡിപിക്ക് സമീപം കുന്നുംപുറം വീട്ടിൽ രവി (76) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലിന് ചിങ്ങവനം പുത്തൻപാലത്തിന് സമീപമാണ് സംഭവം. കേഴ്വി കുറവുള്ള രവി ഇവിടെയുള്ള കടയിലേക്ക് പോകുവാൻ റോഡ് മുറിച്ചു കടക്കുമ്പോൾ ചങ്ങനാശേരി ഭാഗത്തുനിന്നും കോട്ടയത്തേക്ക് വന്ന ബൈക്ക് രവിയെ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് വീണ് ഗുരുതരമായി പരിക്കേറ്റ രവിയെ ബൈക്ക് യാത്രികരും നാട്ടുകാരും ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകിട്ട് എട്ടു മണിയോടെ മരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group