
”ആത്മഹത്യ ചെയ്യാന്‍ താല്പര്യമില്ലായിരുന്നു; വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടെ ബലമായി കൈമുറിച്ചു; ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് വീഡിയോ ചിത്രീകരിച്ചത് തമാശക്കാണെന്ന് കരുതി”; മറയൂരില്‍ കാമുകനൊപ്പം കൊക്കയില്‍ ചാടിയ അദ്ധ്യാപിക നിഖില തോമസിന്റെ മൊഴി പുറത്ത്, കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്
സ്വന്തം ലേഖകന്‍
മറയൂര്‍: വീട്ടുകാരുടെ സമ്മതം കിട്ടാത്തതിന്റെ പേരില്‍ കൈഞരമ്പ് മുറിച്ച ശേഷം കമിതാക്കള്‍ കൊക്കയില്‍ ചാടിയ സംഭവത്തില്‍ യുവതിയുടെ മൊഴി പുറത്ത്. ആത്മഹത്യ ചെയ്യുകയാണ് എന്ന് വെളിപ്പെടുത്തുന്ന വീഡിയോ ചിത്രീകരിച്ച് കൂട്ടുകാര്‍ക്ക് അയച്ച ശേഷം കൊക്കയില്‍ ചാടുകയായിരുന്നു ഇരുവരും എന്നായിരുന്നു പ്രാഥമിക നിഗമനം.
യുവാവ് രക്തംവാര്‍ന്ന് മരിച്ചെങ്കിലും യുവതി രക്ഷപ്പെട്ടു.
പെരുമ്പാവൂര്‍ മാറമ്പള്ളി നാട്ടുകല്ലുങ്കല്‍ അലിയുടെ മകന്‍ നാദിര്‍ഷാ അലി (30) യാണ് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിനോദ സഞ്ചാരികളും സമീപത്തെ ആദിവാസി കോളനിയിലെ യുവാക്കളും നടത്തിയ തിരച്ചിലില്‍് മറയൂര്‍ സ്വദേശിനിയും ഇവിടുത്തെ ജയ് മാതാ സ്‌കൂളിലെ അദ്ധ്യാപികയുമായ പത്തടിപ്പാലം പുളിക്കല്‍ വീട്ടില്‍ നിഖില തോമസിനെ(26)യും കണ്ടെത്തി.
എന്നാല്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും പാറപ്പുറത്ത് വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടെ നാദിര്‍ഷാ ബലമായി കൈഞരമ്പ് മുറിക്കുകയായിരുന്നു എന്നുമാണ് ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ വെളിപ്പെടുത്തല്‍.
കൈ ഞരമ്ബുമുറിച്ച ശേഷം കാമുകന്‍ നാദിര്‍ഷയ്‌ക്കൊപ്പം നിഖിലയും കൊക്കയില്‍ച്ചാടിയെന്നായിരുന്നു ഇന്നലെ പ്രചരിച്ച വിവരം. വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കില്ലന്നും അതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞ് നാദിര്‍ഷ കാറില്‍വച്ച് വീഡിയോ ചിത്രീകരിച്ചിരുന്നു. ചിത്രീകരണത്തിനിടെ നിഖലയ്ക്ക് നേരെ കാമറ തിരിച്ചെങ്കിലും തനിക്കൊന്നും പറയാനില്ലന്ന് നിഖില കൈ കൊണ്ട് ആംഗ്യം കാണിക്കുന്നതും ഈ വീഡിയോയിലുണ്ട്.
ഈ വീഡിയോ നാദിര്‍ഷ സുഹൃത്തുക്കള്‍ക്ക് അയച്ചിട്ടുണ്ട്. വീഡിയോ ചിത്രീകരിക്കുമ്പോള്‍ പറഞ്ഞതെല്ലാം വീട്ടുകാരെ ഭയപ്പെടുത്തുന്നതിന് മാത്രമാണെന്നാണ് താന്‍ കരുതിയതെന്നാണ് നിഖല പൊലീസിനെ അറിയിച്ചിട്ടുള്ളത്.