സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടന്‍ തുറന്നേക്കും; പ്രയോഗിത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും; അന്തിമ തീരുമാനം ഉന്നതതല സിമിതിയുടേത്

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്ന പശ്ചാത്തലത്തില്‍ കേരളത്തിലും സ്‌കൂളുകള്‍ അധികം വൈകാതെ തുറന്നേക്കും. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും താരുമാനമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. സ്‌കൂളുകള്‍ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്ദ്ധര്‍ മുന്നോട്ടുവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്ലസ് വണ്‍ പരീക്ഷയില്‍ ഇടവേള വേണമെന്നായിരുന്നു ആദ്യം ആവശ്യം, അത് നല്‍കിയപ്പോള്‍ ഇപ്പോള്‍ ഒരുമിച്ചെഴുതാമെന്ന് പറയുന്നു. എന്തു ചെയ്താലും വിദ്യാഭ്യാസ വകുപ്പിനെ വിമര്‍ശിക്കുന്ന ചിലരുണ്ടെന്നും, സോഷ്യല്‍ മീഡിയയിലൂടെ അത്തരം വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നുവെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് രാത്രി കര്‍ഫ്യുവും ഞായര്‍ ലോക്ഡൗണും ഒഴിവാക്കാമെന്നും കോവിഡ് നിര്‍ണയത്തിന് ആന്റിജന്‍ ടെസ്റ്റുകള്‍ക്കു പകരം ആര്‍ടിപിസിആര്‍ പരിശോധന മാത്രമാക്കണമെന്നും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു. സ്‌കൂളുകള്‍ തുറക്കാനുള്ള തയാറെടുപ്പുകള്‍ തുടങ്ങണമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചു.