കൊല്ലം അഴീക്കലില്‍ ബോട്ട് മുങ്ങി നാല് മരണം; പന്ത്രണ്ട് പേര്‍ ആശുപത്രിയില്‍; തിരയില്‍പ്പെട്ടത് ഓംകാരം എന്ന മത്സ്യബന്ധനബോട്ട്

കൊല്ലം അഴീക്കലില്‍ ബോട്ട് മുങ്ങി നാല് മരണം; പന്ത്രണ്ട് പേര്‍ ആശുപത്രിയില്‍; തിരയില്‍പ്പെട്ടത് ഓംകാരം എന്ന മത്സ്യബന്ധനബോട്ട്

സ്വന്തം ലേഖകന്‍

കൊല്ലം: അഴീക്കലില്‍ മത്സ്യബന്ധന വള്ളം മുങ്ങി നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. തിരയില്‍പ്പെട്ട് വള്ളം മറികയുകയായിരുന്നു. അഴീക്കല്‍ ഹാര്‍ബറിന് ഒര് നോട്ടിക്കല്‍ മൈല്‍ അകലെ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരികയായിരുന്ന ഓംകാരം എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. പതിനാറ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. രക്ഷപ്പെട്ട 12 പേരെയും കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി എന്നിവടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ആറാട്ടുപുഴ, തറയില്‍ക്കടവ് സ്വദേശികളാണ് മരിച്ച തൊഴിലാളികള്‍. നാട്ടുകാരുടെ സമയോചിത ഇടപെടലാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്. ക്യാരിയര്‍ ബോട്ടും മുങ്ങിയിരുന്നു. മത്യബന്ധനബോട്ടും നശിച്ച നിലയിലാണ്. പുലര്‍ച്ചെയാണ് വള്ളം അപകടത്തില്‍പ്പെട്ടത്. കടല്‍ പ്രക്ഷുബ്ധമായിരുന്നതാണ് അപകടത്തിന് വഴിവച്ചത്. മുന്നറിയിപ്പുണ്ടായിരുന്നിട്ടും കാലാവസ്ഥ മെച്ചപ്പെട്ടെന്ന വിലയിരുത്തലില്‍ തൊഴിലാളികള്‍ കടലില്‍ പോയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group