play-sharp-fill
ഡിഎന്‍എ ഫലം നെഗറ്റീവായിട്ടും ശ്രീനാഥ് പോക്‌സോ കേസില്‍ നിന്ന് ഒഴിവാകില്ല; ശ്രീനാഥിനെ അറസ്റ്റു ചെയ്തതില്‍ തെറ്റുപറ്റിയിട്ടില്ലെന്നും പൊലീസ് ; പെൺകുട്ടിക്ക് കൗൺസിലിംഗ് നല്‍കി പീഡിപ്പിച്ച മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിൽ തിരൂരങ്ങാടി പൊലീസ്

ഡിഎന്‍എ ഫലം നെഗറ്റീവായിട്ടും ശ്രീനാഥ് പോക്‌സോ കേസില്‍ നിന്ന് ഒഴിവാകില്ല; ശ്രീനാഥിനെ അറസ്റ്റു ചെയ്തതില്‍ തെറ്റുപറ്റിയിട്ടില്ലെന്നും പൊലീസ് ; പെൺകുട്ടിക്ക് കൗൺസിലിംഗ് നല്‍കി പീഡിപ്പിച്ച മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിൽ തിരൂരങ്ങാടി പൊലീസ്

സ്വന്തം ലേഖകൻ

മലപ്പുറം : തെന്നല പോക്സോ കേസില്‍ ശ്രീനാഥിനെ അറസ്റ്റു ചെയ്തതില്‍ തെറ്റുപറ്റിയിട്ടില്ലെന്നും  പൊലീസിനു മാത്രമല്ല മജിസ്ട്രേറ്റിനു നല്‍കിയ രഹസ്യ മൊഴിയിലും ശ്രീനാഥിന്‍റെ പേര് മാത്രമേ പെൺകുട്ടി പറഞ്ഞിട്ടുള്ളൂവെന്നും പൊലീസ്. കേസിലെ കൂടുതല്‍ പ്രതികളെ കണ്ടെത്താൻ പൊലീസ്  അന്വേഷണം ഉര്‍ജ്ജിതമാക്കി.

ഡി.എൻ.എ പരിശോധന ഫലം നെഗറ്റീവായെങ്കിലും ശ്രീനാഥ് കേസില്‍ നിന്ന് ഒഴിവാകുന്നില്ലെന്ന നിലപാടിലാണ് പൊലീസ്. ഗര്‍ഭിണിയായതിന് ശ്രീനാഥ് ഉത്തരവാദിയല്ലെന്നു മാത്രമേ ഇപ്പോള്‍  തെളിഞ്ഞിട്ടുള്ളൂ. പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ മൊഴി പ്രകാരം ശ്രീനാഥ്  പോക്സോ കേസില്‍ ഇപ്പോഴും പ്രതി തന്നെയാണ്. ശ്രീനാഥിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്  ഈ യുവാവിന്‍റെ അറസ്റ്റോടെ  അന്വേഷണം ഏതാണ്ട് അവസാനിപ്പിച്ച അവസ്ഥയിലായിരുന്നു. തുടക്കം മുതല്‍  ശ്രീനാഥ്  കുറ്റം നിഷേധിച്ചിരുന്നെങ്കിലും പെൺകുട്ടിയുടെ മൊഴിപ്രകാരമാണ് പൊലീസ്  അന്വേഷണവും തെളിവെടുപ്പും മുന്നോട്ടുകൊണ്ടുപോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിയുടെ ഗര്‍ഭസ്ഥ ശിശുവിന്‍റെ ഡി.എൻ.എ പരിശോധനാ ഫലം നെഗറ്റീവായതോടെ പെൺകുട്ടി ഇതുവരെ നല്‍കിയ   മൊഴിമാത്രം കണക്കിലെടുത്തു ശ്രീനാഥിനെ മാത്രം പ്രതിയാക്കിയ  പൊലീസിനെതിരെ വിമർശനം ശക്തമായിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത ശ്രീനാഥിന്റെ ഡി.എൻ.എ പരിശോധനാഫലം നെഗറ്റീവായതോടെയാണ് മറ്റ് പ്രതികളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയത്. പെൺകുട്ടിക്ക് കൗൺസിലിംഗ് അടക്കം നല്‍കി പീഡിപ്പിച്ച മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ തിരൂരങ്ങാടി പൊലീസ്.