play-sharp-fill
നൗ​ഷാ​ദ് ഇ​പ്പോ​ഴും വെ​ന്‍റി​ലേ​റ്റ​റി​ൽ തന്നെ; മരിച്ചുവെന്ന വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് സുഹൃത്തുക്കൾ

നൗ​ഷാ​ദ് ഇ​പ്പോ​ഴും വെ​ന്‍റി​ലേ​റ്റ​റി​ൽ തന്നെ; മരിച്ചുവെന്ന വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് സുഹൃത്തുക്കൾ

സ്വന്തം ലേഖകൻ

കോ​ട്ട​യം: പാ​ച​ക വി​ദ​ഗ്ധ​നും, ​സി​നി​മ നി​ർ​മാ​താ​വുമാ​യ നൗ​ഷാ​ദ് മ​ര​ണ​പ്പെ​ട്ടു​വെ​ന്ന ത​ര​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്രചരിക്കുന്ന വാർത്ത സത്യമല്ലെന്ന് സു​ഹൃ​ത്തും നി​ർ​മാ​താ​വു​മാ​യ നൗ​ഷാ​ദ് ആ​ല​ത്തൂ​ർ.


ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ഇ​പ്പോ​ഴും വെ​ന്‍റി​ലേ​റ്റ​റി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്നും നൗ​ഷാ​ദ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഹൃത്തുക്കളായ നിരവധിപേർ ഇപ്പോളും ആശുപത്രിയിൽ ഉണ്ടെന്നും ഫോണിൽ വിളിച്ച് താൻ സംസാരിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

കാ​ഴ്ച, ച​ട്ട​മ്പി​നാ​ട്, ബെ​സ്റ്റ് ആ​ക്ട​ര്‍, ല​യ​ണ്‍, പ​യ്യ​ന്‍​സ്, സ്പാ​നി​ഷ് മ​സാ​ല തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ നി​ര്‍​മാ​താ​വാ​ണ് നൗ​ഷാ​ദ്. അദ്ദേഹത്തിൻ്റെ ഭാര്യ കഴിഞ്ഞ ആഴ്ച മരണപ്പെട്ടിരുന്നു. ഒരു മകൾ ഉണ്ട്.