താലിബാൻ ധാരണ വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്; ഇന്നും 20 ഇന്ത്യക്കാരെ തടഞ്ഞു വെച്ചതായി കേന്ദ്രം
സ്വന്തം ലേഖകൻ
ന്യൂഡൽഹി: താലിബാൻ ധാരണ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും, പറഞ്ഞ വാക്ക് താലിബാൻ പാലിച്ചില്ലെന്ന് കേന്ദ്രസർക്കാർ. സർവകക്ഷി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യോഗം പാർലമെൻറ് മന്ദിരത്തിൽ പുരോഗമിക്കുകയാണ്.
ഇന്നും 20 ഇന്ത്യക്കാരെ താലിബാൻ തടഞ്ഞുവച്ചു. വിമാനത്താവളത്തിലെത്താൻ ഇവരെ അനുവദിച്ചില്ല. പത്ത് കിലോമീറ്ററിനകത്ത് താലിബാൻറെ 15 ചെക്ക്പോസ്റ്റുകളാണ് ഉള്ളതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദോഹയിൽ ഉണ്ടാക്കിയ ധാരണയ്ക്കു അനുസൃതമായി ഒരു സർക്കാരാണ് അഫ്ഗാനിൽ വേണ്ടത്. ഇക്കാര്യത്തിൽ ഇന്ത്യ അഫ്ഗാനിലെ ജനങ്ങൾക്കൊപ്പമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളും അവിടെ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കൽ സംബന്ധിച്ച കാര്യങ്ങളുമാണ് സർവകക്ഷി യോഗത്തിൽ വിദേശകാര്യ മന്ത്രാലയം വിശദീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് സർവകക്ഷിയോഗം യോഗം വിളിച്ചത്.
അതേസമയം കാബൂളിൽനിന്ന് 24 ഇന്ത്യക്കാരെയുമായി വ്യോമസേന വിമാനം ഡൽഹിക്ക് പുറപ്പെട്ടിരുന്നു. വിമാനത്തിൽ 11 നേപ്പാൾ പൗരന്മാരും ഉണ്ട്.