play-sharp-fill
മദ്യലഹരിയിൽ രോ​ഗിയുടെ പരാക്രമം; ഡ്രൈവിങിനിടെ ആംബുലൻസ് ഡ്രൈവറുടെ കഴുത്തിനു കുത്തിപിടിച്ച് ആക്രമിക്കാൻ ശ്രമം; നിയന്ത്രണം വിട്ട ആംബുലൻസ് മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്

മദ്യലഹരിയിൽ രോ​ഗിയുടെ പരാക്രമം; ഡ്രൈവിങിനിടെ ആംബുലൻസ് ഡ്രൈവറുടെ കഴുത്തിനു കുത്തിപിടിച്ച് ആക്രമിക്കാൻ ശ്രമം; നിയന്ത്രണം വിട്ട ആംബുലൻസ് മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്

സ്വന്തം ലേഖകൻ

കാട്ടാക്കട: ആംബുലൻസ് ഡ്രൈവറുടെ കഴുത്തിനു കുത്തിപിടിച്ച് ആക്രമിക്കാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട ആംബുലൻസ് മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്. ഡ്രൈവറെ ആക്രമിച്ച രോ​ഗി മദ്യ ലഹരിയിലായിരുന്നു.


ആംബുലൻസിൽ വീട്ടിലേക്ക് പോകവെയാണ് സംഭവം. രോഗി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി ചീനിവിള അണപ്പാടാണ് ആംബുലൻസ് മറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലിനു പരുക്കേറ്റ യുവാവ് മണിയറവിളയിലെ കാട്ടാക്കട താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ചികിത്സയ്ക്കെത്തി. ആശുപത്രിയിൽ പരാക്രമം കാട്ടിയതോടെ ഒപ്പമുണ്ടായിരുന്നവർ യുവാവിനെ ഉപേക്ഷിച്ച് മടങ്ങി.

ചികിത്സയ്ക്ക് ശേഷം കുഴിവിളയിലെ വീട്ടിലേക്ക് പോകാൻ ആശുപത്രിക്ക് സമീപം നിർത്തിയിരുന്ന ആംബുലൻസിൽ കയറുകയായിരുന്നു. ആംബുലൻസിൽ വർത്തമാനം പറഞ്ഞിരുന്ന യുവാവ് അണപ്പാട് എത്തിയപ്പോൾ ഡ്രൈവർ അമലിന്റെ കഴുത്തിന് പിടിച്ചു.

ഇതോടെ ആംബുലൻസ് നിയന്ത്രണം വിട്ട് സമീപത്തെ പുരയിടത്തിലേക്ക് മറിഞ്ഞു. അമൽ മണിയറവിള ആശുപത്രിയിൽ ചികിത്സ തേടി. ലഹരിയിലായിരുന്ന യുവാവിനായി മാറനല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.