play-sharp-fill
താലിബാൻ ഭീകരരെക്കൊണ്ട് വലഞ്ഞ് ഇന്ത്യ; അതിർത്തിയിൽ ഏറ്റുമുട്ടലിന് തയ്യാറായി ഇന്ത്യയും ബംഗ്ലാദേശും; താലിബാന്റെ ഭീകരമുഖത്തു നിന്നുണ്ടാകുക ഇനി എന്തെന്ന ഭീതിയിൽ രാജ്യം

താലിബാൻ ഭീകരരെക്കൊണ്ട് വലഞ്ഞ് ഇന്ത്യ; അതിർത്തിയിൽ ഏറ്റുമുട്ടലിന് തയ്യാറായി ഇന്ത്യയും ബംഗ്ലാദേശും; താലിബാന്റെ ഭീകരമുഖത്തു നിന്നുണ്ടാകുക ഇനി എന്തെന്ന ഭീതിയിൽ രാജ്യം

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: ലോകം മുഴുവൻ കൊടുംഭീകരരായ താലിബാന്റെ അടുത്ത നീക്കം എന്തെന്ന് ആകാംഷയോടെ ഉറ്റുനോക്കിയിരിക്കുകയാണ്. ഇതിനിടെ അതിർത്തിയിൽ സന്നാഹങ്ങൾ ശക്തമാക്കി ഇന്ത്യയും ബംഗ്ലാദേശും.

ഏതുനിമിഷവും താലിബാനിൽ നിന്നും ആക്രമണം പ്രതീക്ഷിച്ചാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ നിൽക്കുന്നത്. ഇതിനിടെയാണ് ഇപ്പോൾ പുതിയ നീക്കങ്ങൾ ഉണ്ടായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഫ്ഗാൻ താലിബാനിൽ ചേരാൻ, ബംഗ്ലാദേശി യുവാക്കൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നതോടെയാണ് ഇന്ത്യ അതിർത്തിയിൽ കരുതൽ ശക്തമാക്കിയത്.. ധാക്കയിലെ പൊലീസ് കമ്മീഷണറാണ് ഇത്തരമൊരു അവകാശ വാദവുമായി രംഗത്തെത്തിയത്.

ഇതോടെ ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിൽ അതിർത്തി രക്ഷാസേന (ബി.എസ്.എഫ്) കൂടുതൽ ജാഗരൂകരായി.

ഈ യുവാക്കൾ എങ്ങനെയെങ്കിലും അഫ്ഗാനിലെത്താൻ ശ്രമിക്കുകയാണെന്നും എന്നാൽ അവരുടെ കൃത്യമായ എണ്ണം അറിയില്ലെന്നും ധാക്കയിലെ പൊലീസ് കമ്മീഷണർ ഷഫികുൽ ഇസ്ലാം പറഞ്ഞു. ഞങ്ങളുടെ സൈന്യം ജാഗ്രതയിലാണ്. താലിബാനിൽ ചേരുന്നതിന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്ന ഒരു യുവാക്കളെയും ഇതുവരെ ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കമ്മീഷ്ണറുടെ പരാമർശത്തോട് ബി.എസ്.എഫ് ദക്ഷിണ ബംഗാൾ ഫ്രോണ്ടിയർ ഡി.ഐ.ജി എസ്.എസ് ഗുലേറിയ പ്രതികരിച്ചു.

ഇന്ത്യയിൽ നിന്നും വിസ ലഭിക്കുന്നതിന് എളുപ്പമാണെന്ന ചിന്തയാണ് ബംഗ്ലാദേശി തീവ്രവാദികൾ ഇന്ത്യ വഴി അഫ്ഗാനിസ്ഥാനിലേക്ക് പോകാൻ ശ്രമിക്കുന്നതിന് കാരണമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വർഷങ്ങൾക്ക് മുൻപ് നിരവധി ബംഗ്ലാദേശി യുവാക്കൾ താലിബാനിൽ ചേരാൻ അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്നു.

സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത്, ഇന്ത്യയിലെയും ബംഗ്ലാദേശിലെയും അധികാരികൾ അതിർത്തി പ്രദേശങ്ങളിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.

താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിൽ രാജ്യത്തെ ചില തീവ്രവാദികൾ അങ്ങേയറ്റം ആവേശഭരിതരാണ്. തങ്ങൾക്കൊപ്പം ചേരാൻ താലിബാൻ ബംഗ്ലാദേശ് യുവാക്കളോട് അഭ്യർത്ഥിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം, അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നുണ്ടെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അതിർത്തി പ്രദേശങ്ങളിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്ക് ബി.എസ്.എഫ് മുന്നറിയിപ്പ് നൽകിയതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ശക്തരായ അമേരിക്കയെ പരാജയപ്പെടുത്തി താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതാണ് ബംഗ്ലാദേശി തീവ്രവാദ സംഘടനകൾക്ക് പുതുജീവൻ നൽകിയതെന്ന് ഒരു ബി.എസ്.എഫ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ സംഘടനകളെ വർഷങ്ങളായി ദുർബലപ്പെടുത്തുന്നതിൽ ബംഗ്ലാദേശി അധികൃതർ വിജയിച്ചിരുന്നു. എന്നാൽ, അപ്പോഴും ഈ സംഘടനകൾ താലിബാനുമായി ബന്ധം നിലനിർത്തിയിരുന്നു എന്നതും ഒരു വസ്തുതയാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.