
മൂലവട്ടത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു: മരിച്ചത് ചങ്ങനാശേരി സ്വദേശി : ഓട്ടോറിക്ഷയിൽ ഇടിച്ചത് രണ്ട് ബൈക്കുകൾ
സ്വന്തം ലേഖകൻ
കോട്ടയം: മൂലവട്ടത്ത് ബൈക്കും ഓട്ടോറിക്ഷയും കുട്ടിയിടിച്ച് പൂവൻതുരുത്ത് ഡോൾഫിൻ കമ്പനി ജീവനക്കാരനായ യുവാവ് മരിച്ചു.
ചങ്ങനാശേരി വെരുർ പുതിയോത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ മകൻ ശ്രീജിത്ത് ജി നായർ (36) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ മൂലവട്ടം കുറുപ്പൻ പടി ജംഗ്ഷന് സമീപമായിരുന്നു അപകടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവാൻ കവല ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിർദിശയിൽ നിന്നും എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച ബൈക്കിൽ പിന്നാലെ എത്തിയ മറ്റൊരു ബൈക്കും ഇടിച്ചു. അപകടത്തിൽ പരിക്കേറ്റ ശ്രീജിത്ത് അബോധാവസ്ഥയിൽ രക്തത്തിൽ കുളിച്ചാണ് റോഡിൽ കിടന്നത്.
ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ ശ്രീജിത്തിനെ ഓട്ടോറിക്ഷയിൽ കയറ്റി ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.
അപകടത്തിൽപെട്ട ബൈക്കുകൾ കുറുപ്പംപടിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.