play-sharp-fill
അദ്ധ്യാപകന്‍ കോളേജ് മൈതാനത്ത് തീകൊളുത്തി ആത്മഹത്യ ചെയ്തു; സാമൂഹ്യ മാധ്യമങ്ങളില്‍ മരണം സൂചിപ്പിക്കുന്ന പോസ്റ്റുകള്‍ പങ്ക് വച്ചത് ദിവസങ്ങള്‍ക്ക് മുന്‍പ്; ആത്മഹത്യ കോളേജിലെ ഓണാഘോഷ പരിപാടികള്‍ക്കിടെ; ജീവനൊടുക്കിയത് കോട്ടയം സ്വദേശിയായ സുനില്‍ കുമാര്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ലോ അക്കാഡമി അദ്ധ്യാപകന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. കോട്ടയം സ്വദേശിയായ സുനില്‍ കുമാറാണ് ആത്മഹത്യ ചെയ്തത്.

ഇന്ന് ഉച്ചയോടെയാണ് പെട്രോളൊഴിച്ച് തീ കൊളുത്തി സുനില്‍കുമാര്‍ ജീവനൊടുക്കിയത്. കോളേജിലെ ഓണാഘോഷ പരിപാടികള്‍ക്കിടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൈതാനത്തിന്റെ ആളൊഴിഞ്ഞ കോണിലായിരുന്നതിനാല്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സംഭവം ശ്രദ്ധിച്ചില്ല. ആഘോഷ പരിപാടികള്‍ ഉണ്ടായിരുന്നതിനാല്‍ എല്ലാവരും തിരക്കിലായിരുന്നു. കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായി.

ലോ അക്കാഡമി അദ്ധ്യപകനായ ഇദ്ദേഹം പത്ത് വര്‍ഷമായി തിരുവനന്തപുരത്ത് വാടകയ്ക്ക് താമസിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മരണവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വച്ചിരുന്നു ഇദ്ദേഹം.