കെഎസ്ആർടിസി ജീവനക്കാർ മൂന്ന് ജില്ലകളിൽ മിന്നൽ പണിമുടക്ക് നടത്തുന്നു

Spread the love

 

സ്വന്തം ലേഖകൻ
തിരുവനന്തപുരം: റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീ പ്രവർത്തകരെ ഏൽപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ മിന്നൽ പണിമുടക്ക് ആരംഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം ഡിപ്പോകളിലാണ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് നടക്കുന്നത്.

video
play-sharp-fill

ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന്കുടുംബശ്രീ അംഗങ്ങൾക്കുള്ള പരിശീലനപരിപാടി തൽക്കാലത്തേക്ക് നിർത്തിവെച്ചു. ഇതേ തുടർന്ന് തിരുവനന്തരപുരത്ത് മിന്നൽ സമരം പിൻവലിച്ചു. ഇവിടെ ബസുകൾ ഓടിതുടങ്ങിയിട്ടുണ്ട്. കോഴിക്കോട് പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് നടപടിയുണ്ടായതിനെ തുടർന്നാണ് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്.