സീബ്രാലൈനും വെളിച്ചവുമില്ലാതെ നീലിമംഗലം ജംഗ്ഷൻ: അപകടത്തിൽ പൊലിഞ്ഞത് ഒരു ജീവൻ; ബൈക്കിടിച്ച് അബോധാവസ്ഥയിൽ മൂന്ന് ദിവസം കഴിഞ്ഞ കാൽനടക്കാരൻ മരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: സീബ്രാ ലൈനില്ലാതെ ഇരുട്ടിലായ നീലിമംഗലത്ത് അപകടം തുടർക്കഥയാകുന്നു. ഏറ്റവും ഒടുവിൽ ശനിയാഴ്ച ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മൂന്ന് ദിവസം അബോധാവസ്ഥയിൽ കഴിഞ്ഞ ശേഷം മരിച്ചതോടെയാണ് നീലിമംഗലത്തിലെ അപകട പരമ്പരയിലെ ആദ്യ മരണമുണ്ടായത്.
നീലിമംഗലം ചാരംകുളങ്ങര സുഭാഷ് (46) ആണ് ശനിയാഴ്ച രാത്രി എട്ടരയോടെ നീലിമംഗലം പാലത്തിന് സമീപത്തുണ്ടായ അപകടത്തിൽ മരിച്ചത്. സുഭാഷ് റോഡ് മുറിച്ച് കടക്കുന്നതിനിടെ കോട്ടയം ഭാഗത്ത് നിന്നും എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ച് വീണ് അബോധാവസ്ഥയിലായ സുഭാഷിനെ നാട്ടുകാർ ചേർന്ന് സുഭാഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും തിങ്കളാഴ്‌ച രാത്രി എട്ടരയോടെ മരിച്ചു. ഭാര്യ ദീപ്തി. മകൾ – ആദർശ് , ആകാശ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ.