‘ഒളിമ്പിക് മെഡല്‍ സ്വീകരിച്ചപ്പോള്‍ ഇങ്ങനെ കൈ വിറച്ചിട്ടില്ല’; ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് മമ്മൂട്ടി

Spread the love

സ്വന്തം ലേഖകന്‍

കല്ലമ്പലം: ടോക്യോ ഒളിപിക്സില്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയ പി.ആര്‍ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി. ശ്രീജേഷിന്റെ എറണാകുളത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി അഭിനന്ദനമറിയിച്ചത്.

ഒളിമ്പിക്സ് മെഡല്‍ ഏറ്റുവാങ്ങിയപ്പോള്‍ ഇതുപോലെ കൈവിറച്ചിരുന്നില്ലെന്ന് മമ്മൂട്ടിയില്‍ നിന്ന് പൂച്ചെണ്ട് സ്വീകരിച്ചുകൊണ്ട് ശ്രീജേഷ് പറഞ്ഞു. ഒളിമ്പിക്സ് മെഡല്‍ ശ്രീജേഷ് മമ്മൂട്ടിയെ കാണിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിറ്റാണ്ടുകള്‍ക്കു ശേഷം ഒളിമ്പിക്സ് മെഡല്‍ കേരളത്തിലെത്തിച്ച ശ്രീജേഷിന് ഹൃദയത്തില്‍ തൊട്ട വാക്കുകളിലുള്ള പ്രശംസയായിരുന്നു മമ്മൂട്ടി നല്‍കിയത്.

ശ്രീജേഷിന്റെ കുടുംബാംഗങ്ങള്‍ മമ്മൂട്ടിയെന്ന അതിഥിയെ കണ്ട സന്തോഷത്തിലായിരുന്നു.

നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷ എന്നിവര്‍ക്കൊപ്പമായിരുന്നു മമ്മൂട്ടി സര്‍പ്രൈസ് വിസിറ്റിന് എത്തിയത്. ഒളിപിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍കീപ്പര്‍ ആയിരുന്നു പി.ആര്‍. ശ്രീജേഷ്.