video
play-sharp-fill

Tuesday, May 20, 2025
Homeflashപുണ്യാളന്‍ എന്ന ചിത്രം ചെയ്തപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല; ഈശോ കഥാപാത്രത്തിന്റെ പേര് മാത്രമാണ്;സിനിമ പുറത്തിറങ്ങിയ ശേഷം...

പുണ്യാളന്‍ എന്ന ചിത്രം ചെയ്തപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല; ഈശോ കഥാപാത്രത്തിന്റെ പേര് മാത്രമാണ്;സിനിമ പുറത്തിറങ്ങിയ ശേഷം അത് ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കില്‍ കോടതിയില്‍ പോകാം; ഈശോ വിവാദത്തില്‍ പ്രതികരിച്ച് ജയസൂര്യ

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: ഈശോ എന്നത് സിനിമയുടെയും തന്റെ കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും ഇതില്‍ വിവാദമാക്കേണ്ട കാര്യമില്ലെന്നും ജയസൂര്യ. പേരില്‍ ആശയക്കുഴപ്പം ഉണ്ടാകരുതെന്ന് ഉദ്ദേശിച്ചുകൊണ്ടാണ് ‘ഈശോ നോട്ട് ഫ്രം ബൈബിള്‍’ എന്ന് കൊടുത്തത്.

‘സിനിമയുടെ പേരും മറ്റും സംബന്ധിച്ച വിഷയങ്ങളില്‍ പുറത്തുനിന്നും നിയന്ത്രണങ്ങള്‍ വരുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒന്നാണ്. ഞാന്‍ തന്നെ ഇതിന് മുമ്ബ് ‘പുണ്യാളന്‍’ എന്ന സിനിമ ചെയ്തിട്ടുണ്ട്. അന്നൊന്നും ഒരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമ പുറത്തിറങ്ങിയ ശേഷം ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കില്‍ കോടതിയില്‍ വരെ പോകാം. അതിന് ഞങ്ങളും നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. കലാകാരന്മാരുടെ കാണപ്പെട്ട ദൈവം പ്രേക്ഷകരാണ്. അതുകൊണ്ട് തന്നെ അവരെ വേദനിപ്പിക്കുന്ന ഒന്നും സിനിമാക്കാര്‍ക്ക് ചെയ്യാന്‍ കഴിയില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഈശോ സിനിമയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ അടിസ്ഥാനമില്ലെന്ന് സംവിധായകന്‍ നാദിര്‍ഷയും പ്രതികരിച്ചു. പേര് ഞാന്‍ സ്വന്തം ഇഷ്ടപ്രകാരം ഇട്ടതല്ല. നിര്‍മ്മാതാവ്, നായകന്‍ തുടങ്ങിയവരുടെ അംഗീകാരത്തോടെ ഇട്ട പേരാണ്.

ഒപ്പം, ഒരു വിഭാഗം ആളുകള്‍ക്ക് വിഷമമുണ്ടാക്കിയത് കണക്കിലെടുത്ത് ‘നോട്ട് ഫ്രം ബൈബിള്‍’ എന്ന ടാഗ് ലൈന്‍ മോഷന്‍ പോസ്റ്ററില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശ്ശേരി അതിരൂപതയും രംഗത്തെത്തിയിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളതെന്നും അവര്‍ പറഞ്ഞു.

 

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments