ഇന്ത്യൻ ഹോക്കി ടീമിന്റെ വൻമതിലിന് ‘ 1 കോടി രൂപ’ സമ്മാനം;പാരിതോഷികം നൽകുന്നത് പ്രവാസി ഡോക്ടർ

ഇന്ത്യൻ ഹോക്കി ടീമിന്റെ വൻമതിലിന് ‘ 1 കോടി രൂപ’ സമ്മാനം;പാരിതോഷികം നൽകുന്നത് പ്രവാസി ഡോക്ടർ

സ്വന്തം ലേഖകൻ

ടോക്യോ: ഇന്ത്യൻ ഹോക്കി ടീമിന്റെ വൻമതിൽ എന്ന് വിശേഷിപ്പിക്കാവുന്ന ടീമിലെ നെടുംതൂണായ മലയാളി താരം പി.ആർ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

യുഎഇ ആസ്ഥാനമായ വി.പി.എസ് ഹെൽത്ത്‌കെയറിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ ആണ് ഈ വലിയ തുക സമ്മാനമായി ശ്രീജേഷിന് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോക്യോയിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുൻപ് ശ്രീജേഷിനെ ദുബായിൽ നിന്ന് ഫോണിൽ ബന്ധപ്പെട്ടാണ് ഡോ. ഷംഷീർ സമ്മാനത്തുകയുടെ കാര്യം അറിയിച്ചത്.

ഒരു മലയാളിയിൽ നിന്ന് തേടിയെത്തിയ സമ്മാനം വിലമതിക്കാനാവാത്തതാണെന്നായിരുന്നു ശ്രീജേഷിന്റെ പ്രതികരണം.

ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യയിലേക്ക് വെങ്കല മെഡൽ കൊണ്ടുവന്ന ഹോക്കി ടീമിന് ബിസിസിഐ ഉൾപ്പടെയുള്ള കായിക സമിതികൾ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യക്തിപരമായി ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പാരിതോഷികമാണ് ഡോ ഷംഷീർ പ്രഖ്യാപിച്ച ഒരു കോടി രൂപ. എന്നാൽ സംസ്ഥാന സർക്കാർ ഇനിയും പ്രതിഫലം പ്രഖ്യാപിച്ചിട്ടില്ല.