ഊരുമൂപ്പനെയും മകനെയും പിടികൂടി; പതിനേഴ് വയസുകാരനായ മകന്റെ മുഖത്തടിച്ചു; ആദിവാസി സംഘടനങ്ങള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു; അട്ടപ്പാടിയില്‍ വീണ്ടും പൊലീസ് ഭീകരത

Spread the love

സ്വന്തം ലേഖകന്‍

പാലക്കാട്: അട്ടപ്പാടിയില്‍ ഊരുമൂപ്പനെയും മകനെയും പൊലീസ് പിടികൂടി. ഷോളയൂര്‍ വട്ടലക്കി ഊരുമൂപ്പനായ ചൊറിയ മൂപ്പനെയും, മകന്‍ മുരുകനെയുമാണ് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയത്.

കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ട പരാതിയിലാണ് പൊലീസ് ഊരിലെത്തിയത്. ഇവിടെ സംഘര്‍ഷം നടക്കുന്നതിനിടയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു മൂപ്പനെയും മകനെയും അറസ്റ്റ് ചെയ്തത്.
മുരുകന്റെ പതിനേഴ് വയസുകാരനായ മകന്റെ മുഖത്തടിച്ചതായും പരാതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഊരിലെ സ്ത്രീകളെയും പൊലീസ് ഉദ്യോഗസ്ഥര്‍ ഉപദ്രവിച്ചുവെന്ന് ആരോപണമുണ്ട്. പൊലീസ് നടപടിയല്‍ പ്രതിഷേധിച്ച് ആദിവാസി സംഘടനകള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയാണ്. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെത്തുടര്‍ന്നാണ് കര്‍ശന നടപടിയെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.