കൊല്ലത്ത് യുവാവിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി യുവതി; സംഘാംഗങ്ങള്‍ പൊലീസ് പിടിയില്‍; സൗഹൃദത്തിലായിരുന്ന യുവാവിനോട് നടത്തിയ വിവാഹഭ്യര്‍ഥന നിരസിച്ചത് വിരോധത്തിന് വഴിവച്ചു; സംഭവം കൊല്ലത്ത്

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കൊല്ലം: യുവതി നല്‍കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഘത്തിലെ അംഗങ്ങള്‍ പൊലീസ് പിടിയില്‍. വര്‍ക്കല ഇടവ സ്വദേശികളായ സരസ്വതി മന്ദിരത്തില്‍ അരുണ്‍ (27), കുന്നത്തുവിള വീട്ടില്‍ മുകേഷ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ക്വട്ടേഷന്‍ നല്‍കിയ ലിന്‍സി ലോറന്‍സും (30), മറ്റ് നാല് പ്രതികളും നേരത്തേ പിടിയിലായിരുന്നു. സൗഹൃദത്തിലായിരുന്ന യുവാവിനോട് യുവതി നടത്തിയ വിവാഹഭ്യര്‍ഥന നിരസിച്ചതിന്റെ വിരോധത്തിലാണ് ക്വട്ടേഷന്‍ നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് മാസമായി വര്‍ക്കലയിലും പരിസരപ്രദേശത്തുമായി ഒളിവില്‍ കഴിഞ്ഞുവന്ന ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. സിറ്റി പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

ചാത്തന്നൂര്‍ എ.സി.പി ബി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ ചാത്തന്നൂര്‍ ഇന്‍സ്‌പെക്ടര്‍ ജസ്റ്റിന്‍ ജോണ്‍, എസ്.ഐമാരായ ഷീന, സി.പി.ഒ മധു, സുനില്‍, അശ്വതി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍ഡ് ചെയ്തു.