പെരുംപാമ്പിനെ കൊണ്ട് പൊറുതിമുട്ടി കോരൂത്തോട്ടുകാർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മുണ്ടക്കയം : കോരുത്തോട് മേഖലയില്‍ പെരുംപാമ്പ് ശല്യം വര്‍ദ്ധിച്ചതോടെ ജനം ഭീതിയില്‍.

കഴിഞ്ഞ ദിവസം രാവിലെ കോരൂത്തോട് പള്ളിപ്പടി പുളിന്താനം പടിയില്‍ കുറ്റിക്കാട് തോമസിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നാണ് പെരുംപാമ്പിനെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു കോഴികളെ ഭക്ഷിച്ച ശേഷം കോഴിക്കൂട്ടില്‍ കുടുങ്ങുകയായിരുന്നു പെരുംപാമ്പ്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പെരുംപാമ്പിനെ പിടികൂടി.

വനത്തില്‍ നിന്നും തോടുകളില്‍ നിന്നുമാണ് പെരുംപാമ്പ് ജനവാസമേഖലയില്‍ എത്തുന്നത്. കഴിഞ്ഞദിവസം കണ്ടങ്കയം ഭാഗത്തുനിന്നും രണ്ടു പെരുംപാമ്പിനെ പിടികൂടിയിരുന്നു.

പഞ്ചായത്തിലെ വിവിധ മേഖലകളില്‍ വ്യാപകമായി വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെടുന്നുണ്ട്. ശബരിമല വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് കോരൂത്തോട്. വനത്തിൽ നിന്നും ചെറുതോടുകൾ വഴി ജനവാസ മേഖലയിലെത്തുന്നതാണ് പാമ്പുകൾ