ക്വിറ്റ് ഇന്ത്യ ദിനത്തിൽ എൻ.വൈ.സിയുടെ പ്രതിഷേധം: മോദി സർക്കാർ ക്വിറ്റ് ഇന്ത്യ പ്രതിഷേധം ഒൻപതിന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ക്വിറ്റ് ഇന്ത്യ ദിനത്തിൽ മോദി സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. മോദി സർക്കാർ ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി ക്വിറ്റ് ഇന്ത്യ ദിവസമായ ആഗസ്റ്റ് ഒൻപതിന് രാവിലെ 11 മണിക്കാണ് തിരുനക്കരയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

പ്രതിഷേധ പരിപാടിയും പ്രതിജ്ഞയെടുക്കലും ഇതിന്റെ ഭാഗമായി നടക്കും. എൻ വൈ സി ജില്ലാ
നേതേൃയോഗത്തിൽ ജില്ലാ പ്രസിഡന്റ് മിൽട്ടൺ ഇടശേരി അദ്ധ്യക്ഷ വഹിച്ചു. എൻ.സി. പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പ്രസിഡന്റ് എസ്.ഡി.സുരേഷ് ബാബു, നിർവ്വാഹക സമിതിയംഗങ്ങളായ റ്റി.വി ബേബി, പി .കെ.ആനന്ദക്കുട്ടൻ, ടോമി ചങ്ങങ്കരി, ബെന്നി മൈലാടൂർ , ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, എൻ വൈ സി സംസ്ഥാന സെക്രട്ടറി ജിജിത്ത് മൈലയ്ക്കൽ, നിബു കോയിത്തറ, റഷീദ് കോട്ടപ്പള്ളി, ടിറ്റോ ചാണ്ടി, ഉണ്ണികൃഷ്ണൻ , ദീപു പുതുപ്പള്ളി, അനീഷ് എന്നിവർ പ്രസംഗിച്ചു.