നാടൻപാട്ട് കലാകാരൻ പി.എസ് ബാനർജി അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ശാസ്താംകോട്ട . ചിത്രകാരനും ഡിസൈനറും നാടൻ പാട്ട് കലാകാരനുമായ മനക്കര മനയിൽ പി.എസ്. ബാനർജി (41) അന്തരിച്ചു. കോവിസ് അനന്തര ചികിൽസയിൽ മെഡിക്കൽ കോളജ് ആശു പത്രിയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം.

ചിത്രകാരൻ പാട്ടുകാരൻ എന്നീ നിലകളിൽ ഏറെ ശ്രദ്ധേയനായിരുന്നു.
താരക പെണ്ണാളേ, കൊച്ചിക്കാരത്തി കൊച്ചു പെണ്ണേ തുടങ്ങി സമീപകാലത്ത് ജനപ്രീതി നേടിയ ഒട്ടേറെ നാടൻ പാട്ടുകൾ പാടിയത് ബാനർജി ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടെക്നോപാർക്കിലെ ഒരു ഐ ടി സംരംഭത്തിൽ ഗ്രാഫിക് ഡിസൈനറായിരുന്നു. ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വരകളായിരുന്നു ബാനർജിയുടേത്. ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലളിച്ചിട്ടുണ്ട്.

പാച്ചു സുഭദ്ര എന്നിവരാണ് മാതാ പിതാക്കൾ . ഭാര്യ ജയപ്രഭ രണ്ടുമക്കളുണ്ട്