video
play-sharp-fill

Tuesday, May 20, 2025
Homeflashസംസ്ഥാനത്ത് കൊവിഡ് മരണങ്ങളുടെ പട്ടിക പുറത്ത് വിട്ടു: പട്ടിക പരിശോധിക്കുന്നതിനായി വെബ് സൈറ്റും തയ്യാറാക്കി

സംസ്ഥാനത്ത് കൊവിഡ് മരണങ്ങളുടെ പട്ടിക പുറത്ത് വിട്ടു: പട്ടിക പരിശോധിക്കുന്നതിനായി വെബ് സൈറ്റും തയ്യാറാക്കി

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് 19 മരണങ്ങളുടെ വിവരങ്ങളറിയാൻ പുതിയ കോവിഡ് 19 ഡെത്ത് ഇൻഫർമേഷൻ പോർട്ടൽ സംസ്ഥാന സർക്കാർ പുറത്തിറക്കി.

ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചതാണ് ഇക്കാര്യം. https://covid19.kerala.gov.in/deathinfo/ൽനിന്ന് വിവരങ്ങൾ ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുജനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നതാണ് ഈ പോർട്ടൽ. പൊതുജനത്തിന് അവരുടെ ബന്ധുക്കളുടെ മരണത്തിന്റെ വിശദാംശങ്ങൾ തിരയുന്നതിനുള്ള ഓപ്ഷൻ പോർട്ടലിലുണ്ട്. സർക്കാർ ഔദ്യോഗികമായി കോവിഡ് മരണമാണെന്ന് റിപ്പോർട്ട് ചെയ്തവ എല്ലാം ഈ പോർട്ടലിലൂടെ കണ്ടെത്താനാകും.

പേര്, ജില്ല, മരണ തീയതി തുടങ്ങിയ വിശദാംശങ്ങൾ നൽകിയാൽ പോർട്ടലിൽ നിന്ന് വിവരങ്ങൾ ലഭ്യമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ 22.07.2021 വരെയുള്ള മരണങ്ങൾ ലഭ്യമാണ്. 22.07.2021 ന് ശേഷം പ്രഖ്യാപിച്ച മരണങ്ങൾ ഉടൻ തന്നെ അപ്‌ഡേറ്റ് ചെയ്യുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments