തേർഡ് ഐ ബ്യൂറോ
തൃശൂർ: തൃശൂർ വടക്കാഞ്ചേരി കുമ്പളങ്ങാട് 16കാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിതിരിവ്. കുമ്പളങ്ങാട് നെല്ലിക്കുന്ന് സ്വദേശിനിയായ പെൺകുട്ടിയുടെ ആത്മഹത്യ പീഡനത്തെ തുടർന്നാണെന്ന് തെളിഞ്ഞു. മേഖലയിലെ ക്ഷേത്രത്തിൽ താൽക്കാലിക ശാന്തികാരനായിരുന്ന യുവാവിനെ വടക്കാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു.
കോട്ടയം വൈക്കം അയ്യർകുളങ്ങര സ്വദേശി ശരത്തിനെ (25)യാണ് തിരുവനന്തപുരം പൂവാറിൽ നിന്ന് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെത്താറുള്ള പെൺകുട്ടിയെ വശീകരിച്ച് നിരവധി തവണ പീഡിപ്പിച്ച പ്രതി കുട്ടിയുടെ സമ്മർദത്തെ തുടർന്ന് കോട്ടയത്തുള്ള അമ്പലത്തിൽ വച്ച് താലികെട്ടിയിരുന്നു.തുടർന്ന് വീട്ടിൽ കൊണ്ടുവിട്ട് മുങ്ങുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടി നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഇയാളുമായി സംസാരിക്കാനായില്ല. ഇതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് പൊലിസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.