video
play-sharp-fill

Monday, May 19, 2025
Homeflashഏഴ് കോടി വിലവരുന്ന റോള്‍സ് റോയ്‌സ് കാറിന് നികുതിയിളവ് തേടി; വിജയ്ക്ക് പിന്നാലെ ധനുഷിനും കോടതിയുടെ...

ഏഴ് കോടി വിലവരുന്ന റോള്‍സ് റോയ്‌സ് കാറിന് നികുതിയിളവ് തേടി; വിജയ്ക്ക് പിന്നാലെ ധനുഷിനും കോടതിയുടെ രൂക്ഷ വിമര്‍ശനം; പാല്‍ വാങ്ങുന്നവരും ഇന്ധനം വാങ്ങുന്നവരും പരാതിയില്ലാതെ നികുതി അടയ്ക്കുന്നുണ്ട്; താരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറണം; സത്യവാങ്ങ്മൂലത്തില്‍ ജോലി വിവരം ചേര്‍ക്കാതിരുന്നത് എന്തുകൊണ്ടെന്ന് നാളെ കോടതിയില്‍ വിശദീകരണം നല്‍കണം

Spread the love

സ്വന്തം ലേഖകന്‍

ചെന്നൈ: ഏഴ് കോടി രൂപയോളം വില വരുന്ന റോള്‍സ് റോയ്സ് കാറിന് നികുതി ഇളവു തേടി ഹര്‍ജിയുമായി എത്തിയ ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി ഇളവു തേടിയ നടന്‍ വിജയ്ക്കു പിന്നാലെ ഇതേ ആവശ്യവുമായി എത്തിയപ്പോഴാണ് ധനുഷിനും കടുത്ത വിമര്‍ശനം കേള്‍ക്കേണ്ടി വന്നത്. പാല്‍ വാങ്ങുന്നവരും ഇന്ധനം വാങ്ങുന്നവരും പരാതിയില്ലാതെ നികുതി അടയ്ക്കുമ്‌ബോള്‍ താരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യന്‍ പ്രതികരിച്ചു.

വിലകൂടിയ കാറുമായി റോഡിലിറങ്ങുമ്‌ബോള്‍ ആ റോഡ് നികുതി പണം കൊണ്ടു നിര്‍മ്മിച്ചതാണെന്ന് ഓര്‍ക്കണം. പ്രവേശന നികുതിയുടെ കാര്യത്തില്‍ അതതു സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെ നികുതി പൂര്‍ണമായും അടയ്ക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ഹര്‍ജിയില്‍ ധനുഷിന്റെ ജോലി സൂചിപ്പിക്കാത്തതും പ്രശ്‌നമായി. എന്തു കൊണ്ടാണു സത്യവാങ്മൂലത്തില്‍ ജോലി വിവരം ചേര്‍ക്കാതിരുന്നതെന്നു നാളെ കോടതിയില്‍ വിശദമാക്കണമെന്നും ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015ലാണ് ധനുഷ് കോടതിയെ സമീപിച്ചത്. ഇന്നു രാവിലെ കോടതി കേസ് പരിഗണിച്ചപ്പോള്‍ നികുതി പൂര്‍ണമായും അടയ്ക്കാന്‍ തയാറാണെന്നും കേസ് പിന്‍വലിക്കുകയാണെന്നും ധനുഷിന്റെ അഭിഭാഷകന്‍ അറിയിച്ചെങ്കിലും സിനിമാ താരങ്ങള്‍ നികുതി ഇളവിനു വേണ്ടി കോടതിയിലെത്തിയതിനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു.

കാറിന്റെ റജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ കൊമേഴ്ഷ്യല്‍ ടാക്സ് വിഭാഗത്തിന്റെ എന്‍ഒസി ആവശ്യപ്പെട്ടതോടെയാണു 2015ല്‍ ധനുഷ് കോടതിയെ സമീപിച്ചത്. എന്‍ഒസി ലഭിക്കാന്‍ 60.66 ലക്ഷം രൂപ നികുതി അടയ്ക്കണമെന്നു കൊമേഴ്ഷ്യല്‍ ടാക്സ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. റിട്ട് ഹര്‍ജി നല്‍കിയതിനു പിന്നാലെ നികുതി തുകയുടെ 50 ശതമാനം രണ്ട് ആഴ്ചയ്ക്കുള്ളില്‍ അടയ്ക്കാന്‍ ധനുഷിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീടു സമയപരിധി നീട്ടി നല്‍കുകയും ധനുഷ് 30.33 ലക്ഷം രൂപ അടയ്ക്കുകയും ചെയ്തിരുന്നു.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments