സ്വന്തം ലേഖകൻ
ന്യൂഡൽഹി: സംസ്ഥാനം കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്ന് കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട്.
കേരളത്തിൽ സന്ദർശനം നടത്തിയ കേന്ദ്രസംഘമാണ് ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മിക്ക ജില്ലകളിലും വേണ്ടത്ര പരിശോധനാ-നിരീക്ഷണ സംവിധാനങ്ങൾ ഇല്ല. രോഗം കണ്ടെത്തുന്നതിൽ മെല്ലെപ്പോക്കെന്നും കേന്ദ്രസംഘം കുറ്റപ്പെടുത്തുന്നു. സമ്പർക്കപ്പട്ടിക തയാറാക്കുന്നതിലും വീഴ്ച വരുത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗികളിൽ നിന്നാണ് കൂടുതൽ പേരിലേക്ക് വൈറസ് പടരുന്നത്.
കേരളത്തിലെ 90 ശതമാനം രോഗികളും ഇപ്പോൾ വീട്ടുനിരീക്ഷണത്തിലാണ്. ഇത് രോഗം പടരാൻ കാരണമാവുന്നുവെന്നാണ് കേന്ദ്രസംഘത്തിൻറെ വിലയിരുത്തൽ.
അതേസമയം, സംസ്ഥാനത്ത് ഇന്ന് സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ആണ്.
റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,79,12,151 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 108 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,211 ആയി.