മാസ്‌കില്ലാത്തത് ചോദ്യം ചെയ്ത ഡോക്ടറെ മർദിച്ചു: പാറശാലയിൽ നാലു പേർ പിടിയിൽ; മർദിച്ചത് കയ്യിൽ പരിക്കേറ്റ് എത്തിയ രോഗിയ്‌ക്കൊപ്പം വന്നവർ

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

തിരുവനന്തപുരം: മാസ്‌ക് ധരിക്കാതെ എത്തിയത് ചോദ്യം ചെയ്തതിന്റെ പേരിൽ ഡോക്ടറെ മർദിച്ച സംഭവത്തിലെ നാലു പ്രതികൾ പിടിയിൽ.
പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സനോജിനാണ് മർദനമേറ്റത്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.

കൈയിൽ പരിക്കേറ്റ് വന്ന രോഗിക്കൊപ്പമുണ്ടായിരുന്നവരാണ് ഡോക്ടറെ മർദിച്ചത്. ഇവർക്കാർക്കും മാസ്‌കില്ലായിരുന്നു. മാസ്‌ക് നിർബന്ധമായും വയ്ക്കണമെന്ന് പറഞ്ഞതിനെത്തുടർന്നാണ് അനിഷ്ട സംഭവം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ ഡോക്ടറെയാണ് സംഘം ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുപാട് ആരോഗ്യ പ്രശ്നങ്ങളുള്ള ആളാണ് മർദനമേറ്റ ഡോക്ടറെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

നേരത്തെയും ഇത്തരം സംഭവങ്ങൾ ഈ ആശുപത്രിയിൽ ഉണ്ടായിട്ടുണ്ടെന്ന് ജീവനക്കാർ പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് രാവിലെ ഡോക്ടർമാർ ഒപി ബഹിഷ്‌കരിച്ചിരുന്നു.