ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ വിജയത്തിളക്കവുമായി ഇന്ത്യ; അട്ടിമറി വിജയം നേടിയത് ഓസ്ട്രേലിയക്കെതിരെ; ഇന്ത്യ സെമിയിൽ
സ്വന്തം ലേഖകൻ
ടോക്കിയോ: ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ വിജയത്തിളക്കവുമായി ഇന്ത്യ. ക്വാർട്ടറിൽ ഓസ്ട്രേലിയയെ അട്ടിമറിച്ച് ഇന്ത്യൻ വനിതകൾ സെമിയിൽ പ്രവേശിച്ചു.
ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യൻ വനിതകളുടെ വിജയം. 22–ാം മിനിറ്റിൽ ഗുർജിത് കൗറാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓഗസ്റ്റ് നാലിന് ബുധനാഴ്ച നടക്കുന്ന സെമിഫൈനലിൽ അർജന്റീനയാണ് ഇന്ത്യയുടെ എതിരാളി.
1980 മോസ്ക്കോ ഒളിമ്പിക്സില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍, അന്ന് സെമിഫൈനല്‍ ഉണ്ടായിരുന്നില്ല.
ആകെ ആറ് ടീമുകളായിരുന്നു മത്സരിച്ചിരുന്നത്. പന്ത്രണ്ട് ടീമുകൾ മത്സരിച്ച 2016 റിയോ ഒളിമ്പിക്സില്‍ പന്ത്രണ്ടാം സ്ഥാനക്കാരായിരുന്നു ഇന്ത്യ.
പുരുഷ ടീമിന് പിറകെ വനിതകളും ഒളിമ്പിക്സിന്റെ സെമിയില്‍ പ്രവേശിച്ചത് വലിയ വിജയമാണ്.
ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഒളിമ്പിക്സിന്റെ സെമിയില്‍ പ്രവേശിക്കുന്നത്.