നിയമസഭാ കയ്യാങ്കളിക്കേസ്: പ്രതിപക്ഷം ഇന്നും നിയമസഭയിൽ പ്രക്ഷോഭത്തിന്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസ് പ്രതിപക്ഷം ഇന്നും നിയമസഭയിൽ പ്രതിഷേധവുമായി രംഗത്ത് എത്തും. വിചാരണ നേരിടാനൊരുങ്ങുന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മരംമുറിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും നിയമസഭയിൽ ഇന്നുണ്ടാകും.
ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെ സഭ ബഹിഷ്കരിച്ചിരുന്നു. മന്ത്രിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി .രാജി ആവശ്യം തള്ളിയ മുഖ്യമന്ത്രി, അംഗങ്ങളുടെ അവകാശ സംരക്ഷണത്തിനാണ് കോടതിയെ സമീപിച്ചത് എന്ന് വ്യക്തമാക്കുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0