play-sharp-fill
അലുമിനിയം കലത്തിൽ കുടുങ്ങിയ രണ്ട് വയസ്സുകാരിയെ അഗ്നിരക്ഷാസേന രക്ഷിച്ചു

അലുമിനിയം കലത്തിൽ കുടുങ്ങിയ രണ്ട് വയസ്സുകാരിയെ അഗ്നിരക്ഷാസേന രക്ഷിച്ചു

സ്വന്തം ലേഖകൻ

പൂവാർ: അലൂമിനിയം കലത്തിൽ കുടുങ്ങിയ രണ്ടുവയസ്സുകാരിയെ അഗ്നിരക്ഷാസേന രക്ഷിച്ചു. തിരുപുറം തേജസ് ഭവനിൽ വിനോദിന്റെ മകൾ ഇവാനിയയാണ് കളിക്കിടെ വീട്ടിനുള്ളിലെ കലത്തിനുള്ളിൽ കുടുങ്ങിയത്. കുട്ടിയുടെ നിലവിളികേട്ട് വീട്ടുകാർ നോക്കുമ്പോാൾ അരയോളം ഭാഗം കലത്തിൽ അകപ്പെട്ടിരിക്കുകയായിരുന്നു. വീട്ടുകാർ ആവുന്നത്ര ശ്രമിച്ചെങ്കിലും കുട്ടിയെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് പൂവാർ ഫയർ സ്റ്റേഷനിലെത്തിക്കുകയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിപിൻലാൽ നായകത്തിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ രതീഷ്‌കുമാർ, അനിൽകുമാർ, അനീഷ്, ഹോംഗാർഡുമാരായ സെൽവകുമാർ, ജയകുമാർ തുടങ്ങിയവർചേർന്ന് കലംമുറിച്ച് കുട്ടിയെ രക്ഷപ്പെടുത്തി.