കോട്ടയം നഗരമധ്യത്തിൽ തിരുനക്കരയിൽ വാഹനാപകടം: നിയന്ത്രണം നഷ്ടമായ ആഡംബര കാർ രണ്ട് ഓട്ടോറിക്ഷയിൽ ഇടിച്ചു: ഓട്ടോ ഡ്രൈവർക്ക് നിസാര പരിക്ക്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിൽ തിരുനക്കരയിൽ നിയന്ത്രണം നഷ്ടമായ ഓഡി കാർ രണ്ട് ഓട്ടോറിക്ഷയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ഇടിച്ച് തെറുപ്പിച്ച കാർ, ഒരു ബൈക്കും റോഡരികിൽ പാർക്ക് ചെയ്ത മറ്റൊരു ഓട്ടോറിക്ഷയും കടയും തകർത്താണ് നിന്നത്. ചൊവ്വാഴ്ച ഉച്ചയോടെ തിരുനക്കര ജവഹർ ബാലഭവന് മുന്നിലായിരുന്നു സംഭവം.

കാരാപ്പുഴ ഭാഗത്ത് നിന്നും തിരുനക്കര ഭാഗത്തേയ്ക്ക് വരികയായിരുന്നു ഓഡി കാർ. ജവഹർ ബാലഭവന് മുന്നിലെ കയറ്റം കയറുന്നതിനിടെ , കാറിൻ്റെ ഒരു വശത്തെ ചക്രങ്ങൾ തറ നിരപ്പിൽ നിന്നും ഉയർന്നു പൊങ്ങി. ഇതിനെ മറികടക്കാൻ, കാറിൻ്റെ ആക്സിലേറ്റർ വീണ്ടും അമർത്തിയതോടെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു എന്ന് ഡ്രൈവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ നിയന്ത്രണം നഷ്ടമായ കാർ എതിർ ദിശയിൽ നിന്നും എത്തിയ ഓട്ടോറിക്ഷയിൽ ഇടിച്ചു. ഇവിടെ നിന്ന് വെട്ടിച്ച് മാറ്റുന്നതിനിടെ സമീപത്ത് എത്തിയ ഒരു ബൈക്കിലും കാർ ഇടിച്ചു.

ഈ ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം മുന്നിലേയ്ക്ക് നിരങ്ങി നീങ്ങിയ കാർ, റോഡരികിൽ നിർത്തി ഇട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം , സമീപത്തെ കടത്തിണ്ണയിലേയ്ക്ക് പാഞ്ഞു കയറി. കട തകർത്താണ് കാർ നിന്നത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഓട്ടോറിക്ഷയിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് തിരുനക്കര – കാരാപ്പുഴ റോഡിൽ ഗതാഗതം തടസപ്പെട്ടു.