പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി; ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി; അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് പരിശോധന നടത്തും; പ്രായപരിധി കഴിഞ്ഞെന്നും ഇനി പരീക്ഷ അഭിമുഖീകരിക്കാന്‍ ആവില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍; ആഗസ്റ്റ് നാലിന് കാലാവധി കഴിയാനിരിക്കെ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്നും അദ്ദേഹം പറഞ്ഞു.

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പബ്ലിക് സര്‍വ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ടെന്നും അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ആഗസ്റ്റ് നാലിന് റാങ്ക് ലിസ്റ്റ് കാലാവധി കഴിയുമെന്നും പരീക്ഷ എഴുതിയതിനും സമരം നടത്തിയതിനും ഗുണമില്ലാതായെന്നും ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചു.

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന സര്‍ക്കാര്‍ നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. കാലാവധി തീരുന്ന എല്ലാ റാങ്ക് പട്ടികകളും ആറു മാസത്തേക്ക് നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യം ഉന്നയിച്ചു. ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി.സി തുടങ്ങിയവയ്ക്ക് പുതിയ റാങ്ക് പട്ടിക പോലുമില്ല.

മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ തയാറാകണം. കാലാവധി നീട്ടുന്നതിന് എന്താണ് തടസമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാര്‍ ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറുന്നത്. താല്‍ക്കാലികക്കാരെ തിരുകിക്കയറ്റാനാണ് സര്‍ക്കാര്‍ ശ്രമം. ഉദ്യോഗാര്‍ത്ഥികളെ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപണം ഉയര്‍ത്തി.