video
play-sharp-fill

രണ്ടര വയസുള്ള കുഞ്ഞിന് ഹൃദയത്തിന് തകരാർ, ചികിത്സക്ക് 75 ലക്ഷം വേണം; വ്യാജ ചികിത്സ സഹായം അഭ്യർത്ഥിച്ച് പണം തട്ടാൻ‍ ശ്രമം; യുവാവ് പിടിയിൽ

രണ്ടര വയസുള്ള കുഞ്ഞിന് ഹൃദയത്തിന് തകരാർ, ചികിത്സക്ക് 75 ലക്ഷം വേണം; വ്യാജ ചികിത്സ സഹായം അഭ്യർത്ഥിച്ച് പണം തട്ടാൻ‍ ശ്രമം; യുവാവ് പിടിയിൽ

Spread the love

തിരുവനന്തപുരം: രണ്ടര വയസുള്ള കുഞ്ഞിന് വേണ്ടി ചികിത്സ സഹായം അഭ്യർത്ഥിച്ച് പണം തട്ടാൻ‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. പഴയകട പുറുത്തിവിള സ്വീറ്റ് ഹോംവീട്ടിൽ അഭിരാജ് (25) ആണ് പിടിയിലായത്.

കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. രണ്ട് വയസ്സുള്ള കുഞ്ഞിന് ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സക്കായി 75 ലക്ഷം രൂപാ വേണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിപ്പിച്ചത്.

ഇതിനായി പൂവാർ സ്വദേശിയുടെ രണ്ടര വയസ്സുള്ള മകന്റെ ഫോട്ടോ വാട്ടസ്പ്പ് ഗ്രൂപ്പിൽ നിന്ന് എടുത്തു. പണം സ്വീകരിക്കുന്നതിനായി ഇയാൾ സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പർ തന്നയാണ് ഉപയോഗിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചികിത്സാ സഹായ അഭ്യർത്ഥനാ സന്ദേശം വ്യാപകമായി പ്രചരിച്ചതോടെയാണ് കുട്ടിയുടെ പിതാവ് പൂവാർ പൊലീസിൽ പരാതി നൽകിയത്.

വേഗത്തിൽ പണം ഉണ്ടാക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു ചികിത്സാ സഹായ തട്ടിപ്പ് നടത്താൻ തീരുമാനിച്ചതെന്ന് പ്രതി പൊലീസിൽ മൊഴി നൽകി.

മറ്റാരെങ്കിലും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.