അധിക ഇളവുകളില്ല ; വാരാന്ത്യ ലോക്ക് ഡൗൺ തുടരും; ടി പി ആർ മാനദണ്ഡങ്ങളിൽ മാറ്റമില്ല; ടി പി ആർ 15ന് മുകളിലുള്ള തദ്ദേശപ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ; പെരുന്നാൾ ഇളവുകൾ ഇന്ന് അവസാനിക്കും

അധിക ഇളവുകളില്ല ; വാരാന്ത്യ ലോക്ക് ഡൗൺ തുടരും; ടി പി ആർ മാനദണ്ഡങ്ങളിൽ മാറ്റമില്ല; ടി പി ആർ 15ന് മുകളിലുള്ള തദ്ദേശപ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ; പെരുന്നാൾ ഇളവുകൾ ഇന്ന് അവസാനിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അധിക ഇളവുകളില്ല. പെരുന്നാൾ ഇളവുകളിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം വന്നതിനു പിന്നാലെയാണ് സർക്കാർ തീരുമാനം.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കോവിഡ് അവലോകനയോഗത്തിലാണ് അധിക ഇളവുകൾ നൽകേണ്ടതില്ല എന്ന് തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ ലോക്ക് ഡൗൺ തുടരും. ടി പി ആർ മാനദണ്ഡങ്ങളിൽ മാറ്റമില്ല. ടി പി ആർ 15ന് മുകളിലുള്ള തദ്ദേശപ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഉണ്ടായിരിക്കും.

ബക്രീദ് പ്രമാണിച്ച് നൽകിയ പെരുന്നാൾ ഇളവുകൾ സംസ്ഥാനത്ത് ഇന്ന് അവസാനിക്കും.

നടപടി ജനവിരുദ്ധമാണെന്നും ആശാസ്ത്രീയമാണെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.