video
play-sharp-fill

കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ സ്ത്രീകൾക്കും കുട്ടികൾക്കും ഓൺലൈൻ അവബോധനം നൽകുന്നു; അഴിയൂർ പഞ്ചായത്തിന്റെ ഇടപെടൽ ശ്രദ്ധേയമാകുന്നു

കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ സ്ത്രീകൾക്കും കുട്ടികൾക്കും ഓൺലൈൻ അവബോധനം നൽകുന്നു; അഴിയൂർ പഞ്ചായത്തിന്റെ ഇടപെടൽ ശ്രദ്ധേയമാകുന്നു

Spread the love

 

സ്വന്തം ലേഖകൻ 

അഴിയൂർ : കോവിഡ് ഒന്നാം തരംഗവും രണ്ടാം തരംഗവും വലിയ രീതിയിൽ ബാധിച്ച അഴിയൂരിൽ മൂന്നാം തരംഗത്തെ നേരിടാൻ സ്ത്രീകൾക്കും കുട്ടികൾക്കും പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓൺലൈൻ അവബോധനം നൽകുന്നു.

 

വടകര ഐ.എം.എ വനിതാ വിംഗിന്റെ സഹായത്തോടെ 22.07.2021 വ്യാഴായ്ച്ച ഉച്ചക്ക് ശേഷം 3 മണിക്ക് ആശ ഹോസ്പിറ്റൽ വടകരയിലെ സ്ത്രീ രോഗ വിദഗ്ധ ഡോക്ടർ ശ്രീകല പോരൂർആണ് ക്ലാസ് എടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മൂന്നാം തരംഗത്തിൽ സ്ത്രീകളും കുട്ടികളും ശ്രദ്ധിക്കേണ്ട ആരോഗ്യ ശീലങ്ങളെ കുറിച്ചാണ് ക്ലാസ്സ് എടുക്കുന്നത്. സ്ത്രീകൾക്ക് കോവിഡ് കാലത്ത് ഉണ്ടാകുന്ന സവിശേഷമായ പ്രശ്നങ്ങളും അതിന്റെ പ്രതിവിധിയുമാണ് ചർച്ച ചെയ്യുന്നത്.

 

കുടുംബശ്രീ പ്രവർത്തകർ അവരവരുടെ യൂണിറ്റ് തലത്തിൽ ഒന്നിച്ചിരുന്നാണ് പരിപാടി വീക്ഷിക്കേണ്ടത്.

Tags :