video
play-sharp-fill
ശബരിമല പ്രക്ഷോഭത്തിന് പിന്തുണയുമായി ഹിന്ദു നേതൃസമ്മേളനം കോട്ടയത്ത്

ശബരിമല പ്രക്ഷോഭത്തിന് പിന്തുണയുമായി ഹിന്ദു നേതൃസമ്മേളനം കോട്ടയത്ത്

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല ആചാരവും, വിശ്വാസവും അട്ടിമറിക്കുന്ന സുപ്രീം കോടതി ഉത്തരവിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലടക്കം ഭക്തജന പ്രതിഷേധങ്ങൾ തുടരുന്നതിനിടെ ഐക്യദാർഢ്യം പ്രഖ്യാപിക്കാനും ,തുടർ നടപടികൾ കൂട്ടായി ആലോചിക്കുന്നതിനുമായി വ്യാഴാഴ്ച കോട്ടയം തിരുനക്കര സ്വാമിയാർ മഠം ഹാളിൽ ഹിന്ദു നേതൃസമ്മേളനം നടക്കുമെന്ന് ശബരിമല കർമ്മസമിതി അറിയിച്ചു. 11 ന് രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന നേതൃസമ്മേളനത്തിൽ താന്ത്രിക ആചാര്യന്മാർ സന്യാസിവര്യന്മാർ, അയ്യപ്പഭക്തസംഘടനാ നേതാക്കൾ, അദ്ധ്യാത്മിക നേതാക്കൾ, ഹിന്ദു സമുദായ സംഘടനാ നേതാക്കൾ, വനിതാ നേതാക്കൾ എന്നിവർ പങ്കെടുക്കും. ശബരിമല യുവതി പ്രവേശന വിധി പുന:പരിശോധിക്കാൻ സർക്കാരും ദേവസ്വം ബോർഡും,റിവ്യൂ ഹർജി നൽകുക, വിധി അസ്ഥിരപ്പെടുത്താൻ നിയമനിർമ്മാണം നടത്തുക എന്നീ പ്രധാന ആവശ്യങ്ങളാണ് നേതൃസമ്മേളനം ഉന്നയിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി ഇ.എസ്.ബിജു പറഞ്ഞു.