video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Saturday, May 24, 2025
HomeCrimeചന്ദന മോഷണത്തിനിടെ കാലുതെന്നി കൊക്കയിൽ വീണ് തമിഴ്‌നാട് സ്വ​ദേശി മരിച്ചു: വീണത് 300 അടി താഴ്ചയിലേക്ക്;...

ചന്ദന മോഷണത്തിനിടെ കാലുതെന്നി കൊക്കയിൽ വീണ് തമിഴ്‌നാട് സ്വ​ദേശി മരിച്ചു: വീണത് 300 അടി താഴ്ചയിലേക്ക്; മൃത​ദേഹം ഉപേക്ഷിച്ച് കൂട്ടാളികൾ ചന്ദനമരവുമായി കടന്നു

Spread the love

മറയൂർ: ചന്ദന മോഷണ ശ്രമത്തിനിടെ യുവാവ് കാലു തെന്നി കൊക്കയിൽ വീണ് മരിച്ചു. തമിഴ്‌നാട് തിരുപ്പത്തൂർ ജില്ലയിലെ വാണിയംപാടിയിൽ നിന്നുള്ള സതീഷ് (35) ആണ് മരിച്ചത്. മറയൂർ സാൻഡൽ ഡിവിഷനിൽ കാരയൂർ കാടിനുള്ളിലാണ് സംഭവം.

പാറയിൽ നിന്ന് കാലുതെന്നി 300 അടി താഴ്ചയിലേക്കു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ ചന്ദനമരവുമായി കടന്നു. ഇന്നലെ പുലർച്ചെ ഒന്നരയ്ക്കാണ് തമിഴ്‌നാട്ടിൽ നിന്നുള്ള നാലംഗ സംഘം ചന്ദനക്കാടിനുള്ളിൽ എത്തിയത്.

വനപാലകരുടെ കണ്ണിൽപെടാതെ ചന്ദനം മുറിച്ച്‌ തടി തലച്ചുമടായി കൊണ്ടുപോകുന്നതിനിടെ സംഘത്തിലെ ഒരാൾ കാലുതെറ്റി കൊക്കയിലേക്ക് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ ഊർന്നിറങ്ങിയെത്തിയ കൂട്ടുകാർ ആംബുലൻസിന്റെ സഹായം തേടിയ ശേഷം സ്ഥലം വിട്ടു. ചന്ദനം മുറിക്കാൻ കാടിനുള്ളിൽ എത്തിയതാണെന്നും കൂടെയുള്ളയാൾക്ക് അപകടം പറ്റിയെന്നും ആംബുലൻസുകാരോടു പറഞ്ഞെങ്കിലും കാടിനുള്ളിലെ കൃത്യമായ സ്ഥലം പറഞ്ഞുകൊടുക്കാൻ കഴിഞ്ഞില്ല.

തുടർന്ന് ആംബുലൻസ് ഡ്രൈവർമാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താൻ സാധിച്ചില്ല. പൊലീസ് വാഹനത്തെ കാട്ടാനക്കൂട്ടം ആക്രമിക്കുകയും ചെയ്തു.

ഇന്നലെ പകൽ വീണ്ടും തിരച്ചിൽ നടത്തിയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കുണ്ടകാട് ആനക്കെട്ടാൻ പള്ളത്തിൽ ഭാഗത്തുനിന്ന് 2 ചന്ദനമരങ്ങൾ മോഷണം പോയതായി വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

 

 

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments