play-sharp-fill
ഫണ്ട് തട്ടിപ്പിനെതിരെ അന്വേഷണം ശക്തമാക്കി: പട്ടികജാതി വകുപ്പ് മന്ത്രിക്ക് വധഭീഷണി, തെറ്റ് ചെയ്തവരേയും അഴിമതിക്കാരേയും സംരക്ഷിക്കില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ

ഫണ്ട് തട്ടിപ്പിനെതിരെ അന്വേഷണം ശക്തമാക്കി: പട്ടികജാതി വകുപ്പ് മന്ത്രിക്ക് വധഭീഷണി, തെറ്റ് ചെയ്തവരേയും അഴിമതിക്കാരേയും സംരക്ഷിക്കില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ

തിരുവനന്തപുരം: പട്ടികജാതി വകുപ്പിലെ ഫണ്ട് തട്ടിപ്പ് അന്വേഷണത്തിൽ ശക്തമായ നടപടികളുമായ് സർക്കാർ മുൻപോട്ട് പോകുന്ന സാഹചര്യത്തിൽ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെതിരെ വധഭീഷണി. ലാൻഫോണിൽ വിളിച്ചാണ് മന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. വിഷയത്തിൽ പരാതി നൽകുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

നടപടികൾ തുടങ്ങിയതോടെ ഭീഷണി ഉണ്ടെന്ന് കഴിഞ്ഞ ദിവസവും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഫോണിൽ വിളിച്ചു വധഭീഷണി ഉണ്ടായതെന്ന് മന്ത്രി തന്നെ വെളിപ്പെടുത്തിയത്.


പട്ടികജാതി വികസന വകുപ്പിലെ ജീവനക്കാർ പാവങ്ങൾക്ക് പ്രയോജനം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കണമെന്നും തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്നും കെ രാധാകൃഷ്‌ണൻ ഇന്ന് രാവിലെ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഓഫീസിലേക്ക് ഭീഷണി സന്ദേശമെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് സി-എസ് ടി വകുപ്പിലെ ഫണ്ടുകൾ തട്ടിയെടുത്തവർക്കെതിരെ കർശന നടപടി ഉണ്ടാകും. തെറ്റ് ചെയ്തവരേയും അഴിമതിക്കാരേയും സംരക്ഷിക്കില്ലെന്ന് ഭീഷണിവെളിപ്പെടുത്തിയ ശേഷം കെ.രാധാകൃഷ്ണൻ പറഞ്ഞു. പാവപ്പെട്ടവരെ വഞ്ചിക്കുന്നവരോട് യാതൊരു പരിഗണനയും ഉണ്ടാകില്ല. കൈയിട്ട് വാരുന്ന മാനസികാവസ്ഥയുള്ളവരെ ആ രീതിയിൽ തന്നെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

പട്ടിക ജാതി വകുപ്പിൽ വൻ അഴിമതി നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചിരുന്നു. വകുപ്പിലെ അഴിമതി സംബന്ധിച്ച മാർച്ചിൽ തന്നെ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ഇത് സംബന്ധിച്ച വിവാദം ഇപ്പോഴാണ് ചർച്ചയായത്.

അതേസമയം, എസ് സി-എസ് ടി ഫണ്ട്‌ തട്ടിപ്പിലെ മുഖ്യപ്രതി രാഹുലുമായി അന്വേഷണസംഘം ഇന്ന് ഡൽഹിയിലേക്ക് പോകും. രാഹുലിൻറെ ലാപ്‌ടോപ്പ്, ഐ ഫോൺ എന്നിവ കണ്ടെത്താനും തെളിവെടുപ്പ്‌ നടത്താനുമാണ്‌ നീക്കം. ലാപ്‌ടോപ്പിൽ സാമ്പത്തിക ഇടപാടുകളുടെ നിർണായക വിവരങ്ങളുണ്ടെന്നാണ്‌ കരുതുന്നത്.