play-sharp-fill
ട്രെയിൻ കാത്തുനിന്ന നടൻ കുഞ്ചാക്കോ ബോബനെ വധിക്കാൻ ശ്രമിച്ചു; മധ്യവയസ്‌കൻ പിടിയിൽ

ട്രെയിൻ കാത്തുനിന്ന നടൻ കുഞ്ചാക്കോ ബോബനെ വധിക്കാൻ ശ്രമിച്ചു; മധ്യവയസ്‌കൻ പിടിയിൽ

 

സ്വന്തം ലേഖകൻ

കൊച്ചി : നടൻ കുഞ്ചാക്കോ ബോബനെ വധിക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ പിടിയിൽ. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുഞ്ചാക്കോ ബോബൻ ഷൂട്ടിംഗിന് വേണ്ടി കണ്ണൂരിലേക്ക് പോകുന്നതിനാണ് എറണാകുളം റെയിൽവേ സ്റ്റേഷനിലെത്തിയത്. ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ സമീപത്ത് എത്തിയ യുവാവ് അസഭ്യവർഷം നടത്തുകയും കൈയിൽ സൂക്ഷിച്ചിരുന്ന വാളുമായി നടനെ കൊല്ലുമെന്ന് ഭീഷണി മുഴുക്കുകയുമായിരുന്നു. മറ്റ് യാത്രക്കാർ ഓടിക്കൂടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. കണ്ണൂരിലെത്തിയ ശേഷം കുഞ്ചാക്കോ ബോബൻ വിവരം പാലക്കാട് റെയിൽവേ പൊലീസ് ഡിവിഷണൽ മാനേജരെ അറിയിച്ചു. നടൻ താമസിച്ചിരുന്ന കണ്ണൂർ തളിപ്പറമ്പിലെ ഹോട്ടലിലെത്തി കണ്ണൂർ റെയിൽവേ എസ്‌ഐ സുരേന്ദ്രൻ താരത്തിന്റെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. വധശ്രമത്തിന് കേസെടുത്ത റെയിൽവേ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതോടെയാണ് പ്രതി ഫോർട്ട് കൊച്ചി സ്വദേശി സ്റ്റാൻലി ജോസഫിനെ തിരിച്ചറിഞ്ഞത്. ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്.