video
play-sharp-fill

അർജന്റീനയ്ക്ക് ഉജ്വല വിജയം: കോപ്പാ അമേരിക്കയിൽ അർജന്റീന ചാമ്പ്യൻമാർ

അർജന്റീനയ്ക്ക് ഉജ്വല വിജയം: കോപ്പാ അമേരിക്കയിൽ അർജന്റീന ചാമ്പ്യൻമാർ

Spread the love

തേർഡ് ഐ സ്‌പോട്‌സ്

മാരക്കാന: ഫുട്‌ബോൾ ലോകം കാത്തിരുന്ന കോപ്പ അമേരിക്ക സ്വപ്ന ഫൈനലിൽ ബ്രസീലിനെതിരെ അർജന്റീനയ്ക്ക് ജയം

രാജാവായി വന്ന് രാജാപ്പാട്ടും പാടി മടങ്ങുന്ന അർജന്റീന ടീം ഇത്തവണ പതിവ് തെറ്റിച്ചു. ക്ലബ്ബ് ഫുട്‌ബോൾ കിരീടം നേടുമ്പോഴും സ്വന്തം രാജ്യത്തിന് ഒരു കിരീടവും നൽകാനായില്ലെന്ന പഴി കേട്ടിരുന്ന ലയണയൽ മെസിക്കും ഇത് സ്വപ്ന നേട്ടം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

22-ാം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയയാണ് അർജന്റീനയുടെ സുവർണ ഗോൾ നേടിയത്. റോഡ്രിഡോ ഡി പോൾ നീട്ടിനൽകിയ ഒരു പാസിൽ നിന്നായിരുന്നു ഏയ്ഞ്ചൽ ഡി മരിയയുടെ ഗോൾ.

പന്ത് തടയുന്നതിൽ ബ്രസീൽ ഡിഫൻഡർ റെനൻ ലോഡിക്ക് സംഭവിച്ച പിഴവാണ് ഗോളിന് കാരണമായത്.

പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീൽ ഗോൾകീപ്പർ എഡേഴ്‌സനെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.