ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥൻ്റെ മേശവലിപ്പിനുള്ളിൽ നോട്ട് കെട്ടുകൾ: അറവുമാടുകളെ പരിശോധിക്കണ്ട ഉദ്യോഗസ്ഥൻ വീട്ടിൽ കിടന്ന് ഉറക്കം: ജീവനക്കാർക്ക് മദ്യം സപ്ളൈ ചെയ്യുന്ന ഓട്ടോ ഡ്രൈവർ കുടുങ്ങി; കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന

ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥൻ്റെ മേശവലിപ്പിനുള്ളിൽ നോട്ട് കെട്ടുകൾ: അറവുമാടുകളെ പരിശോധിക്കണ്ട ഉദ്യോഗസ്ഥൻ വീട്ടിൽ കിടന്ന് ഉറക്കം: ജീവനക്കാർക്ക് മദ്യം സപ്ളൈ ചെയ്യുന്ന ഓട്ടോ ഡ്രൈവർ കുടുങ്ങി; കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന

സ്വന്തം ലേഖകൻ

കോട്ടയം: കുമളി ചെക്ക്പോസ്റ്റിൽ വിജിലൻസ് മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേടുകൾ. ആർ.ടി.ഒ ചെക്ക് പോസ്റ്റ് ഓഫീസിൽ ഉദ്യോഗസ്ഥരുടെ മേശവലിപ്പിൻ്റെ ഉള്ളിൽ നിന്നും പണം കണ്ടെത്തി.

മൃഗസംരക്ഷണ വകുപ്പിൻ്റെ ഓഫിസിൽ ഉദ്യോഗസ്ഥൻ ഹാജരാകുന്നില്ലെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നര മുതൽ പുലർച്ചെ വരെ നടന്ന പരിശോധനയിലാണ് വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിൻ്റെ നിർദേശാനുസരണം ആയിരുന്നു പരിശോധനകൾ. കുമളിയിലെ ആർ.ടി.ഒ ചെക്ക് പോസ്റ്റ്, എക്സൈസ് , മൃഗ സംരക്ഷണ വകുപ്പ് ചെക്ക്പോസ്റ്റുകളിൽ ആയിരുന്നു വിജിലൻസിൻ്റെ മിന്നൽ പരിശോധന.

പരിശോധനയിൽ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. മൃഗസംരക്ഷണ വകുപ്പിൻ്റെ ചെക്ക്പോസ്റ്റിൽ രേഖകൾ കൃത്യമായി സൂക്ഷിക്കുന്നില്ല എന്ന് പരിശോധനയിൽ കണ്ടെത്തി. മൃഗസംരക്ഷണ വകുപ്പിൻ്റെ ഓഫിസിൽ ഒരു സമയം മൂന്ന് ഉദ്യോഗസ്ഥനാണ് ഹാജരാകേണ്ടത്. എന്നാൽ, പലപ്പോഴും ഒരാൾ മാത്രമേ ഇവിടെ ഉണ്ടാകാറുള്ളു എന്ന് വിജിലൻസ് കണ്ടെത്തി. പലരും സ്ഥലത്ത് എത്തി ഒപ്പിട്ട ശേഷം മുങ്ങുകയാണ് പതിവ്. ഇവർ, കേരള തമിഴ്നാട് അതിർത്തിയിൽ എത്തുന്ന വാഹനം പരിശോധിക്കണം. മാടുകൾക്ക് തമിഴ്നാട്ടിൽ നിന്നുള്ള വെറ്റിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന് പരിശോധിച്ച് ഫീസ് ഈടാക്കണം. എന്നാൽ, മാടുകളെ വാഹനത്തിലെത്തി പരിശോധിക്കാതെ ഉദ്യോഗസ്ഥർ ഒത്തു കളിക്കുകയാണ് പതിവ്. മാട് ഒന്നിന് 50 രൂപ ഫീസ് വാങ്ങുകയും , 25 രൂപയുടെ രസീത് നൽകുകയുമാണ് ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ മൃഗങ്ങളെ പരിശോധിക്കേണ്ട ഡോക്ടർ ഡ്യൂട്ടിയ്ക്ക് ഹാജരാകുന്നതേ ഇല്ലെന്നും, ഇദ്ദേഹത്തിനു പകരം ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ആണ് പരിശോധന നടത്തുന്നത് എന്നും കണ്ടെത്തി. സർട്ടിഫിക്കറ്റ് ഒപ്പിടാൻ അധികാരമില്ലാത്ത ഈ ഉദ്യോഗസ്ഥൻ പരിശോധന നടത്തിയ സർട്ടിഫിക്കറ്റുകൾ സീലും ഒപ്പും ഇല്ലാതെയാണ് നൽകിയിരുന്നത്.

ആർ ടി ഒ ചെക്പോസ്റ്റിൽ പരിശോധനയ്ക്കിടെ മദ്യവുമായി എത്തിയ ഓട്ടോഡ്രൈവറെ വിജിലൻസ് കണ്ടെത്തി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ നിർദ്ദേശത്തിന് അടിസ്ഥാനത്തിലാണ് മദ്യവുമായി എത്തിയതെന്ന് കണ്ടെത്തി.

ഇടുക്കി വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി. വി.ആർ രവികുമറിൻ്റെ നേതൃത്വത്തിൽ കോട്ടയം വിജിലൻസ് യൂണിറ്റിൽ നിന്നുള്ള ഇൻസ്പെക്ടർമാരായ  സജു എസ് ദാസ് , റെജി കുന്നിപ്പറമ്പൻ, കെ.ആർ മനോജ് , എസ്.ഐമാരായ അനിൽകുമാർ , ബിജു കെ.ജി , സ്റ്റാൻലി തോമസ് , പി.ഇ ഷാജി , ബിനുകുമാർ , വിജിലൻസ് ഉദ്യോഗസ്ഥരായ അനൂപ്  കെ.എ , അനിൽ കെ സോമൻ , അനൂപ് വിജേഷ് , അനൂപ് എം എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന