മൂലേടത്ത് യൂത്ത് കോൺഗ്രസ്‌ മൊബൈൽ ഫോൺ നൽകി

Spread the love

സ്വന്തം ലേഖകൻ

മൂലേടം : യൂത്ത് കോൺഗ്രസ്‌ മൂലേടം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ആക്രി ചലഞ്ചിലുടെ ലഭിച്ച തുകക്ക് സി.എൻ.എസ് എൻ.എസ്.എം എൽ .പി സ്കൂളിലെ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് നൽകുന്നതിനായി മൊബൈൽ സി.എസ്.ഐ ചർച്ച് വികാരി ഫാ.വില്യം അബ്രഹാമിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കൈമാറി.

യൂത്ത് കോൺഗ്രസ്‌ യൂണിറ്റ് പ്രസിഡന്റ്‌ ദീപു ചന്ദ്ര ബാബുവിന്റെ അദ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖ്, ബ്ലോക്ക്‌ മെമ്പർ സിബി കൊല്ലാട്, വാർഡ് കൗൺസിലർ ഷീനാ ബിനു, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ രാഹുൽ മറിയപ്പള്ളി,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോൺഗ്രസ്‌ നാട്ടകം മണ്ഡലം പ്രസിഡന്റ് ആൽബിൻ തോമസ്, അനീഷ് വരമ്പിനകം, രഞ്ജീഷ് ഡി, മൂലേടത്തെ കോൺഗ്രസ്‌ പ്രവർത്തകരായ എം.ജി വർഗീസ്, സാജൻ തോമസ്, കീരികാട്ട് രാജൻ, പീതംബരൻ, കെ.യു ജ്യോതിലാൽ, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ സാൻജോസ്, അലക്സ്‌, വിനിത, റഫീ, വൈശാഖ്, വിശാഖ്, അഭിജിത്ത്, കെ.ബി കണ്ണൻ തുടങിയവർ പങ്കെടുത്തു.